ലഹരിയെ ഓടിത്തോൽപ്പിച്ച് മംഗലശരി കൂട്ടായ്മ
1537503
Saturday, March 29, 2025 1:22 AM IST
കൊരട്ടി: ലഹരിക്കെതിരേ ജനങ്ങളെ ബോധവാന്മാരാക്കുന്നതിനും അണിചേർക്കുന്നതിനുമായി മംഗലശേരി വാർത്ത ഗ്രൂപ്പും വായനശാലയും യുണൈറ്റഡ് ക്ലബും എസ്എസ്എൽപി സ്കൂളും സംയുക്തമായി ആരോഗ്യ മാരത്തൺ സംഘടിപ്പിച്ചു.
കൊച്ചുകുട്ടികളും വീട്ടമ്മമാരും യുവാക്കളും പ്രായമായവരും വരുന്ന നൂറോളം പേർ ആരോഗ്യമാരത്തണിൽ പങ്കാളികളായി. 80 വയസുള്ള വയോധികരായ അമ്മമാർ പങ്കെടുത്തതു വേറിട്ടകാഴ്ചയായി.
വായനശാലയിൽ നിന്ന് ആരംഭിച്ച മാരത്തൺ യുണൈറ്റഡ് ക്ലബ് പ്രസിഡന്റ് സാജു ജോസഫ് ഫ്ലാഗ് ഓഫ് ചെയ്തു. മാരത്തോൺ സംഘാടക സമിതി പ്രവർത്തനങ്ങൾ വായനശാല പ്രസിഡന്റ്് ഡോ. ബിജു ലോന ഏകോപിപ്പിച്ചു.
മാരത്തണിന്റെ പ്രതിജ്ഞ മംഗലശേരി ഇടവക വികാരി ഫാ. ജോസ് മൈപ്പാൻ ചൊല്ലിക്കൊടുത്തു. വായനശാല സെക്രട്ടറി പി.എ. ബാബു, മാരത്ത ൺ കൺവീനർ ജിത്തു ജോസഫ്, പഞ്ചായത്ത് മെമ്പർമാരായ വർഗീസ് പയ്യപ്പിള്ളി, പി.ജി. സത്യപാലൻ എന്നിവർ പ്രസംഗിച്ചു.