പുലിയെ പിടികൂടാൻ സത്വരനടപടി വേണം: കേരള കോൺഗ്രസ്
1538013
Sunday, March 30, 2025 7:02 AM IST
ചാലക്കുടി: പുലിഭീതി അകറ്റുവാൻ സത്വരനടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ് - എം നിവേദനം നൽകി.
റെയിൽവേ ട്രാക്കിൽ നിന്ന് 150 മീറ്റർ ദൂരത്തിലാണ് ചാലക്കുടി നിയോജക മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ പുലി സാന്നിധ്യം ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
ആയതിനാൽ ഡ്രോൺ പറത്തൽ ഈ ഭൂപ്രദേശങ്ങളെ കേന്ദ്രീകരിച്ചാകണമെന്നും കൂടുതൽ ആർഅർടി അംഗങ്ങളെ ഉൾപ്പെടുത്തി സേനാവിന്യാസം വിപുലീകരിക്കണമെന്നും ആധുനിക സംവിധാനങ്ങളെ പ്രയോജനപ്പെടുത്തണമെന്നും കേരള കോൺഗ്രസ് - എം ചാലക്കുടി നിയോജക മണ്ഡലം കമ്മിറ്റി നിവേദനത്തിലൂടെ ചാലക്കുടി ഡിഎഫ്ഒയോട് ആവശ്യപ്പെട്ടു. പോളി ഡേവിസ്, അഡ്വ.പി.ഐ. മാത്യു പോളിഫേൽ, ജിമ്മി വർഗീസ്, നിക്സൻ പൊടുത്താസ്, പോൾ ടി. കുര്യൻ, എ.എസ്. ശ്യാം എന്നിവർ പങ്കെടുത്തു.