ലഹരിക്കെതിരേ മനുഷ്യച്ചങ്ങല തീർത്തു
1538044
Sunday, March 30, 2025 7:14 AM IST
വടക്കാഞ്ചേരി: ലഹരിക്കെതിരേ മനുഷ്യചങ്ങല തീർത്തു. ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി ഇന്നലെ വൈകീട്ട് 4.45ന് ഓട്ടുപാറ മുതൽ വടക്കാഞ്ചേരിവരെ മനുഷ്യച്ചങ്ങല സംഘടിപ്പിച്ചു. നൂറുകണക്കിനു ജനങ്ങൾ ചങ്ങലയിൽ കണ്ണികളായി.
ലഹരിക്കെതിരെ പ്രതിഞ്ജയും ചൊല്ലി. മനുഷ്യച്ചങ്ങലയുടെ ഉദ്ഘാടനം ഓട്ടുപാറ ബസ് സ്റ്റാൻഡ്് പരിസരത്ത് കെ. രാധാകൃഷ്ണൻ എംപി ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ പി.എൻ. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു.
സേവ്യർ ചിറ്റിലപ്പിളളി എംഎൽഎ, വൈസ് ചെയർപേഴ്സൻ ഷീല മോഹൻ, വടക്കാഞ്ചേരി ഫൊറോന പള്ളി വികാരി ഫാ. വർഗീസ് തരകൻ, അജീഷ് കർക്കിടകത്ത്, വി.മുരളി, ശശികുമാർ കൊടക്കാടത്ത്, എം.ആർ. അനൂപ് കിഷോർ, സി.വി. മുഹമ്മദ് ബഷീർ, പി. ആർ. അരവിന്ദാക്ഷൻ, എ.എം. ജമീലാബി, അജിത്ത് മല്ലയ്യ, എ.കെ. സതീഷ്കുമാർ, നഗരസഭ സെക്രട്ടറി കെ.കെ. മനോജ്, ജനപ്രതിനിധികൾ, വിദ്യാർഥികൾ, നാട്ടുകാർ, ഹരിത കർമ്മസേനാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.