രാഷ്ട്രനിർമാണത്തിൽ ക്രൈസ്തവരുടെ പങ്ക് ബോധപൂർവം തമസ്കരിക്കുന്നു: മാർ താഴത്ത്
1538174
Monday, March 31, 2025 1:16 AM IST
തൃശൂർ: കുടുംബകൂട്ടായ്മ കേന്ദ്രസമിതിയുടെ നേതൃത്വത്തിൽ അതിരൂപതയിലെ 3,200 കുടുംബകൂട്ടായ്മകളിലെ ഭാരവാഹികളുടെ നേതൃത്വസംഗമമായ പരേസിയ 2025 സംഘടിപ്പിച്ചു.
അതിരൂപത സഹായ മെത്രാൻ മാർ ടോണി നീലങ്കാവിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം സിബിസിഐ പ്രസിഡന്റും ആർച്ച്ബിഷപ്പുമായ മാർ ആൻഡ്രൂസ് താഴത്ത് ഉദ്ഘാടനംചെയ്തു. രാഷ്ട്രനിർമാണത്തിൽ ഏറ്റവും കൂടുതൽ സംഭാവന ചെയ്ത ക്രൈസ്തവരുടെ പങ്കിനെ ബോധപൂർവം തമസ്കരിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും അതിനാൽ സമുദായ ശാക്തീകരണം അനിവാര്യമാണെന്നും മാർ. താഴത്ത് പറഞ്ഞു.
ഭാരതത്തിൽ രണ്ടായിരം വർഷത്തെ പാരന്പര്യമുള്ള ക്രൈസ്തവ സഭയുടെ സംഭാവനകളെ കണ്ടില്ലെന്നുനടിക്കുന്നത് ശരിയല്ലെന്നും അതിനാൽ സഭ നേരിടുന്ന ഈ വെല്ലിവിളികളെ നേരിടാൻ കുടുംബകൂട്ടായ്മകൾ മുന്നോട്ടു വരണമെന്നും ആർച്ച്ബിഷപ് ആഹ്വാനം ചെയ്തു.
അഡ്വ. ബിജു കുണ്ടുകുളം, അതിരൂപത വികാരി ജനറാൾമാരായ മോണ്‍. ജോസ് കോനിക്കര, മോണ്‍. ജെയ്സണ്‍ കൂനംപ്ലാക്കൽ, പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറി ജോഷി വടക്കൻ, ഡയറക്ടർ ഫാ. ഫ്രാൻസിസ് ട്വിങ്കിൾ വാഴപ്പിള്ളി, അസി. ഡയറക്ടർ ഫാ. അനിഷ് കൂത്തൂർ, ജന.കണ്‍വീനർ ഷിന്റോ മാത്യു, ജന. സെക്രട്ടറി ഡോ. ജോർജ്ജ് അലക്സ്, ട്രഷറർ ജെയ്സൻ മാണി എന്നിവർ പ്രസംഗിച്ചു.
സംഗമത്തിൽ പങ്കെടുത്തവർ ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു.
അതിരൂപത കുടുംബകൂട്ടായ്മ കേന്ദ്രസമിതി ഭാരവാഹികളായ ബിജു വർഗീസ്, സുബി ജസ്റ്റിൻ, ഷീജ ജോണ്സണ്, ജിനേഷ് വടക്കുഞ്ചേരി, സി.ടി. ജോയ് എന്നിവർ നേതൃത്വംനൽകി.