ബൈക്കിൽനിന്നുവീണ് ചികിത്സയിലായിരുന്നയാൾ മരിച്ചു
1537732
Saturday, March 29, 2025 11:35 PM IST
ചേർപ്പ്: നിയന്ത്രണംവിട്ട ബൈക്കിൽനിന്ന് തെന്നിവീണ് ചികിത്സയിലായിരുന്നയാൾ മരിച്ചു. റിട്ട. ഹെൽത്ത്, ലെപ്രസി ഇൻസ്പെക്ടറായിരുന്ന പെരുമ്പിള്ളിശേരി വെസ്റ്റ് അകത്തേപ്പറമ്പിൽ എ.ആർ. രാജൻ(67) ആണ് മരിച്ചത്. കഴിഞ്ഞ 29ന് ചെറുചേനത്ത് വച്ചായിരുന്നു അപകടം.
വിദ്യാർഥി റോഡ് മുറിച്ചുകടക്കുന്നതിനിടയിൽ അതുവഴി ബൈക്കിൽ പോയിരുന്ന രാജൻ ബൈക്ക് വെട്ടിച്ച് മറികടക്കുന്നതിനിടയിൽ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. തുടർന്ന് സ്വകാര്യആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം നാളെ. ഭാര്യ: ഭാഗ്യലത. മക്കൾ: രഞ്ജിത്ത്, ശ്രീജിത്ത്. മരുമകൾ: രഹന