പഴയന്നൂരിൽ "അമ്മ കരുണാലയം' അഗതിമന്ദിരം തുറന്നു
1538164
Monday, March 31, 2025 1:15 AM IST
പഴയന്നൂർ: പൊട്ടംകോട് പുലരി നഗറിൽ "അമ്മ കരുണാലയം' അഗതിമന്ദിരം കിഡ്നി ഫെഡറേഷൻ ചെയർമാൻ ഫാ. ഡേവിസ് ചിറമ്മൽ തുറന്നുകൊടുത്തു. അമ്മ കരുണാലയം പ്രസിഡന്റ് കുമാരിയമ്മ അധ്യക്ഷയായിരുന്നു.
പഴയന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് പി.കെ. മുരളീധരൻ മുഖ്യാതിഥിയായി. ഫോർമർ പഞ്ചായത്ത് മെമ്പേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കരീം പന്നിത്തടം മുഖ്യപ്രഭാഷണം നടത്തി. വാർഡ് മെമ്പർ കെ.എം. ഷക്കീർ, ബ്ലോഗർ ഷജീർ, മാധ്യമപ്രവർത്തകൻ ജോണി ചിറ്റിലപ്പിള്ളി, ബാബു ചേലക്കര, ടി.സി. പ്രകാശൻ, ശ്രീജു മനയ്ക്കലത്ത്, രേഷ്മ ദീപു രാജ്, മോളി ജോർജ്, ഓമന വർഗീസ്, പങ്കജം കൃഷ്ണൻകുട്ടി എന്നിവർ പ്രസംഗിച്ചു.