കാനയ്ക്കുമുകളിലെ സ്ലാബ് തകർന്നു; മുരിങ്ങൂരിൽ സ്കൂട്ടർയാത്രികനു പരിക്ക്
1538033
Sunday, March 30, 2025 7:07 AM IST
മുരിങ്ങൂർ: ദേശീയപാത മുരിങ്ങൂരിൽ കാനയ്ക്ക് മുകളിലെ സ്ലാബ് തകർന്ന് സ്കൂട്ടർ യാത്രികന് പരിക്കേറ്റു. സ്ക്കൂട്ടറിനോടൊപ്പം ഇയാൾ കുഴിയിലേക്ക് വീണതിനാൽ ഇരു കൈകൾക്കും ഇടുപ്പെലുകൾക്കും ഉണ്ടായ അസഹനീയമായ വേദനയെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ഇന്നലെ രാവിലെഅന്നമനട സ്വദേശിയായ സത്യൻ, മകനെ ചാലക്കുടി റെയിൽവേ സ്റ്റേഷനിൽ കൊണ്ടുവിട്ടശേഷം വീട്ടിലേക്ക് മടങ്ങുന്പോഴായിരുന്നു അപകടം.
ദേശീയപാത വികസനത്തിന്റെ ഭാഗമായി മുരിങ്ങൂരിലും കൊരട്ടിയിലും ചിറങ്ങരയിലും യാതൊരു ഗുണനിലവാരവുമില്ലാത്ത നിർമാണംമൂലം ചിറങ്ങരയിൽ ആറിടങ്ങളിൽ സ്ലാബുകൾ തകർന്നുവീണിരുന്നു. കൊരട്ടിയിൽ എൻഎച്ചിൽനിന്നും റെയിൽവേ മേൽപ്പാലത്തിലേക്കുള്ള റോഡിനു കുറുകെ നിർമിച്ച സ്ലാബും ഭാരവണ്ടി കയറിയതുമൂലം നിലംപൊത്തിയിരുന്നു.