ജ്യോതി കോളജുമായി ധാരണാപത്രത്തിൽ ഒപ്പുവച്ച് നാസ്കോം
1537499
Saturday, March 29, 2025 1:22 AM IST
തൃശൂർ: ചെറുതുരുത്തി ജ്യോതി എൻജിനീയറിംഗ് കോളജുമായി നാസ്കോം (നാഷണൽ അസോസിയേഷൻ ഓഫ് സോഫ്റ്റ്വെയർ ആൻഡ് സർവീസ് കന്പനി) ധാരണാപത്രത്തിൽ ഒപ്പുവച്ചു. നാഷണൽ ലീഡ് ഉദയ് ശങ്കർ ജ്യോതി ഫിനാൻസ് മാനേജർ ഫാ. ഷിന്റോ മാറോക്കിക്കു ധാരണാപത്രം കൈമാറിക്കൊണ്ട് നാസ്കോം നടത്തുന്ന കോഴ്സുകളുടെ ഉദ്ഘാടനം നടത്തി.
നാസ്കോമിന്റെയും കേന്ദ്ര സർക്കാരിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഫ്യൂച്ചർ സ്കിൽസ് പ്രൈം (എഫ്എസ്പി) എന്ന പേരിൽ വ്യവസായവും അക്കാദമിക്സും തമ്മിലുള്ള അകലം കുറയ്ക്കാൻ അധ്യാപകർക്കും വിദ്യാർഥികൾക്കുംവേണ്ടി 200 ഓളം കോഴ്സുകളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതുമൂലം വ്യവസായസംരംഭങ്ങളിൽ വിദ്യാർഥികൾക്കു ജോലിസാധ്യത വർധിക്കും. കേന്ദ്രസർക്കാരിന്റെ ഡിജിറ്റൽ ഇന്ത്യ പ്രോഗ്രാമിന്റെ പുതിയ ആവിഷ്കാരമാണിത്. വ്യവസായങ്ങളിൽ ഉപയോഗപ്രദമാകുന്ന കോഴ്സുകളാണ് എഫ്എസ്പി നൽകുന്നത്.