അധ്യാപക-വിദ്യാർഥികളുടെ ബോധവത്കരണ പരിപാടി
1537502
Saturday, March 29, 2025 1:22 AM IST
ചെമ്പുച്ചിറ: ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ സ്റ്റുഡന്റ്് പോലീസ് കേഡറ്റുകളും വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്ന് ലഹരി വിരുദ്ധ പ്രചാരണ പരിപാടി സംഘടിപ്പിച്ചു. മറ്റത്തൂര്‍ പഞ്ചായത്ത് ഒാഫീ സി നു മുന്നിലും കോടാലി ആല്‍ത്തറയിലും ഗാനം, പ്രസംഗം, സംഗീത നൃത്തശില്പം തുടങ്ങിയ ലഹരിവിരുദ്ധ ബോധവത്കരണ പരിപാടികള്‍ അവതരിപ്പിച്ചു. മൂന്നുമുറിയില്നിന്ന് കോടാലിയിലേക്ക് കാല്‍നടജാഥയും സംഘടിപ്പിച്ചു. മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി ഉദ്ഘാടനം ചെ യ്തു.
എസ്പിസി ഡ്രില്‍ ഇന്‍സ്ട്രക്ടര്‍ ടി.ബി. ഷിജു, പിടിഎ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, പ്രധാന അധ്യാപിക കൃപ കൃഷ് ണന്, എസ്പിസി സിപിഒ പി.കെ. അജിത, എസിപിഒ വിസ്മി വര്‍ഗീസ്, വിദ്യാലയ ജാഗ്രതാസമിതി കോ-ഓഡിനേറ്റര്‍മാരായ കെ.ആര്. രമ്യ, സജിറാണി, കൗണ്‍സിലിംഗ് അധ്യാപിക വില്‍സി വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്കി.