സെന്റ് ജെയിംസ് അക്കാദമിയിൽ ലഹരിവിരുദ്ധ കാമ്പയിൻ നടത്തി
1538170
Monday, March 31, 2025 1:16 AM IST
ചാലക്കുടി: സെന്റ്് ജെയിംസ് കോളജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസിന്റെ എൻഎസ്എസ് യൂണിറ്റും ലയൺസ് ക്ലബ് ചാലക്കുടിയും സംയുക്തമായി ലഹരി വിരുദ്ധ കാമ്പയിൻ സംഘടിപ്പിച്ചു. ഡയറക്ടർ റവ. ഡോ. ആന്റു ആലപ്പാടൻ ഉദ്ഘാടനം ചെയ് തു. ഫാ. സോജോ കണ്ണമ്പുഴ അധ്യക്ഷത വഹിച്ചു.
പ്രിൻസിപ്പൽ ഡോ. കെ. കൃഷ് ണകുമാർ, കൗൺസിലർ വി. ജെ. ജോജി എന്നിവർ പ്രസംഗിച്ചു. ലഹരി വിരുദ്ധ സന്ദേശം പ്രചരിപ്പിച്ചുകൊണ്ട് ശ്രീധരമംഗലം ക്ഷേത്ര ജംഗ്ഷനിൽ നിന്നും പോലീസ് സ്റ്റേഷൻ റോഡ് - സർക്കാർ ആശുപത്രി ജംഗ്ഷൻ വരെ കൂട്ടയോട്ടം സംഘടിപ്പിച്ചു.
വിദ്യാർഥികളുടെ നേതൃത്വത്തി ൽ പ്രതിജ്ഞയും തെരുവുനാടകവും അരങ്ങേറി. എൻഎസ് എസ് പ്രോഗ്രാം ഓഫീസർ ജിസ്മി ഫ്രാ ൻസിസ് നന്ദി പറഞ്ഞു.