സമൂഹത്തിനു ദോഷംചെയ്യുന്ന പ്രമേയം സിനിമയാക്കരുത്: കമൽ
1537209
Friday, March 28, 2025 1:49 AM IST
കൊടുങ്ങല്ലൂർ: സിനിമ സമൂഹത്തെ സ്വാധീനിക്കുന്ന ഘടകമായതിനാൽ സമൂഹത്തെ ദോഷകരമായി ബാധിക്കുന്ന കാര്യങ്ങൾ സിനിമയുടെ പ്രമേയം ആവാതിരിക്കാൻ ശ്രദ്ധ ചെലുത്തണമെന്ന് സംവിധായകൻ കമൽ അഭിപ്രായപ്പെട്ടു.
നടന് ബഹദൂറിന്റെ പേരിൽ അസ്മാബി കോളജിൽ സ്ഥാപിച്ച സ്റ്റുഡിയോകോംപ്ലക്സ് ഉദ്ഘാടനംചെയ്തു സാരിക്കുകയായിരുന്നു അദ്ദേഹം. കോളജ് മാനേജിംഗ് കമ്മിറ്റി ചെയർമാൻ ആസ്പിൻ അഷ്റഫ് അധ്യക്ഷതവഹിച്ചു. സിനിമാ അഭിനേതാവായിരുന്ന സുധീറിന്റെപേരിൽ സ്ഥാപിച്ച പ്രിവ്യു തിയേറ്റർ സംവിധായകനും അഭിനേതാവുമായ ജോണി ആന്റണി, തിരക്കഥാകൃത്തും സംവിധായകനുമായിരുന്ന മൊയ്തു പടിയത്തിന്റെപേരിൽ സ്ഥാപിച്ച ഡിജിറ്റൽ പ്രൊഡക്ഷൻ ഹബ് സംഗീത സംവിധായകൻ ഔസേപ്പച്ചൻ, ഐക്യുഎസി റൂം എംഇഎസ് സ്റ്റേറ്റ് കൺസ്ട്രക്ഷൻ സ്റ്റാൻഡിംഗ്കമ്മിറ്റി ചെയർമാൻ കെ.എം. അബ്ദുൾ സലാം എന്നിവർ നിർവഹിച്ചു.
ചടങ്ങിൽ എംഇഎസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ. കുഞ്ഞുമൊയ്തീൻ മുഖ്യ പ്രഭാഷണംനടത്തി.