വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുശേഷിപ്പിന് വരവേൽപ്പ്
1537207
Friday, March 28, 2025 1:49 AM IST
കൊടുങ്ങല്ലൂർ: വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുശേഷിപ്പിന് വരവേൽപ്പ്.
റോമിൽനിന്നു റെക്ടര്‍ ഫാ. സ്റ്റഫാനോ റ്റംബ്യൂറോയും വൈസ് സെക്ടര്‍ ഫാ. കാര്‍ലോ ഡി ജിയോവാനിയും കൊണ്ടുവന്ന വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുശേഷിപ്പ് കോട്ടപ്പുറം സെന്റ് മൈക്കിൾസ് കത്തീഡ്രലിൽ രൂപത മെത്രാൻ ഡോ. അംബ്രോസ് പുത്തൻവീട്ടിൽ സ്വീകരിച്ചു.
കത്തീഡ്രൽ വികാരി ഫാ. ജാക്സൺ വലിയപറമ്പിൽ, രൂപത ചാൻസലർ ഫാ. ഷാബു കുന്നത്തൂർ, ഫെറോന വികാരി ഫാ. ജോസഫ് ഒളാട്ടുപുറം, ഫാമിലി അപ്പസ്തൊലേറ്റ് ഡയറക്ടർ ഫാ. അഗസ്റ്റിൻ നിമേഷ് കാട്ടാശേരി, ഫാ. അൽഫിൻ ജൂഡ്സൺ, ഫാ. ഷാജി വലിയപറമ്പില്‍ എന്നിവരും ആയിരക്കണക്കിനു വിശ്വാസികളും സാക്ഷ്യംവഹിച്ചു. തിരുശേഷിപ്പ് ഇന്നലെ വൈകീട്ട് അരിപ്പാലത്തേക്കു കൊണ്ടുപോയി.