ഹൃദയ ഹോസ്പിസ് സെന്റര്‍ കുടുംബസംഗമം
1537206
Friday, March 28, 2025 1:49 AM IST
ഇരിങ്ങാലക്കുട: ഹൃദയ പാലിയേറ്റിവ് ഹോസ്പിസ് സെന്ററിന്റെ രണ്ടാംനില ഉദ്ഘാടനവും ഹൃദയ കുടുംബസംഗമവുംനടത്തി. ട്രിനിറ്റി ഏയർ ട്രാവൽസ് ആന്‍ഡ് ടൂർസിന്റെ സിഎസ്ആര്‍ ഫണ്ടും അഭ്യുദയകാംക്ഷികളുടെ സഹായംകൊണ്ടുമാണ് പണി പൂർത്തികരിച്ചത്. രണ്ടാംനില ഉദ്ഘാടനവും വെഞ്ചരിപ്പും ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ പോളി കണ്ണൂക്കാടൻ നിർവഹിച്ചു.
തുടർന്ന് ഹൃദയ അഡ്വെെസറിബോർഡിന്റെയും ഡോക്ടേഴ്സിന്റെയും മറ്റു സന്നദ്ധപ്രവർത്തകരുടെയും സംഗമവുംനടന്നു. ഹൃദയ പാലിയേറ്റീവ് കെയർ ട്രസ്റ്റ് പ്രസിഡന്റ് മോൺ. ജോസ് മാളിയേക്കൽ അധ്യക്ഷതവഹിച്ചു. ഹൃദയ എക്സിക്യുട്ടീവ് ഡയറക്ടർ ഫാ. ഷാജു ചിറയത്ത്, ഹൃദയ ഹോസ്പിസ് വർക്കിംഗ് ഡയറക്ടർ ഫാ. റിന്റോ തെക്കിനിയത്ത്, ഫിനാൻസ് ഓഫീസർ ഫാ. ജോസഫ് മാളിയേക്കൽ എന്നിവർ നേതൃത്വംനൽകി.