അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് ബഡ്സ് സ്കൂളിന് ബസ് കൈമാറി
1537200
Friday, March 28, 2025 1:49 AM IST
പെരിങ്ങോട്ടുകര: മാനസിക വെല്ലുവിളികൾ നേരിടുന്ന വിദ്യാർഥികളെ പരിചരിക്കുന്ന അന്തിക്കാട് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ബഡ്സ് സ്കൂളിലേക്ക് നാട്ടിക നിയോജക മണ്ഡലം എംഎൽഎ സി സി മുകുന്ദന്റെ 2023-24 വർഷത്തെ എംഎൽഎ വികസന ഫണ്ടിൽ നിന്നും അനുവദിച്ച സ്കൂൾ ബസ് കൈമാറി.
സി.സി. മുകുന്ദൻ എംഎൽഎ കൈമാറ്റ ചടങ്ങ് ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് കെ.കെ. ശശീധരൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് ബിഡിഒ സുഷമ മോഹൻ , വൈസ് പ്രസിഡന്റ് സിന്ധു ശിവദാസ്, ജില്ലാ പഞ്ചായത്ത് അംഗം ഷീന പറയങ്ങാട്ടിൽ, ചാഴൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. മോഹൻദാസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി എസ്. നജീബ്, സി.കെ. കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.