കുടുംബാരോഗ്യകേന്ദ്രം സബ് സെന്ററിന് തറക്കല്ലിട്ടു
1537197
Friday, March 28, 2025 1:49 AM IST
എരുമപ്പെട്ടി: കടങ്ങോട് ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം വെള്ളറക്കാട് സബ് സെന്ററിന്റെ നിർമാണ ഉദ്ഘാടനം എ.സി. മൊയ്തീൻ എംഎൽഎ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മീന സാജൻ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് മെമ്പർ ജലീൽ ആദൂർ മുഖ്യാതിഥിയായി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ്് പി.എസ്. പുരുഷോത്തമൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബീന രമേഷ്, ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ലളിത ഗോപി, മെമ്പർ കെ.കെ. മണി, എൻഎച്ച്എം ഡിപിഎം ഡോ.പി. സജീവ്കുമാർ, പഞ്ചായത്ത് മെമ്പർമാരായ ജോളി തോമസ്, എം.വി. ധനീഷ്, പി.എ. മുഹമ്മദ്ക്കുട്ടി, എം.കെ. ശശിധരൻ, ടെസ്സി ഫ്രാൻസീസ്, കെ.എ. അഭിലാഷ്, കുടുംബശ്രീ ചെയർപേഴ്സൺ സൗമ്യ സുരേഷ്, പഞ്ചായത്ത് സെക്രട്ടറി മായാദേവി തുടങ്ങിയവർ സംസാരിച്ചു.