മുനയം റെഗുലേറ്റര്‍ കം ബ്രിഡ്ജ്: കേരള കോണ്‍ഗ്രസ് ധര്‍ണ നാളെ
1516517
Saturday, February 22, 2025 12:49 AM IST
കാട്ടൂര്‍: മുനയം റെഗുലേറ്റര്‍ കം ബ്രിഡ്ജ് ഉടന്‍ നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് കാട്ടൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 23 ന് നാലിന് കാട്ടൂര്‍ സെന്ററില്‍ മാര്‍ച്ചും ധര്‍ണയും നടത്തും.
യുഡിഎഫ് ഗവണ്മെന്റിന്റെ കാലഘട്ടത്തില്‍ 2015 ല്‍ ഭരണാനുമതിയും സാങ്കേതിക അനുമതിയും ലഭിക്കുകയും ആദ്യഘട്ടം 24 കോടി രൂപയും പിന്നീട് 10 കോടിയും ഉൾപ്പടെ 34 കോടി രൂപ പദ്ധതിക്കായി ലഭിച്ചിരുന്നതാണ്.
ഇതിന്റെ നടപടി പൂര്‍ത്തീകരിച്ച് വര്‍ക്ക് നടത്തുന്നതിന് കരാറുകാരനെ ചുമതലപ്പെടുത്തു കയും ചെയ്തിരുന്നു. എന്നാല്‍ കുറെ വര്‍ഷങ്ങളായി പാലത്തിന്റെ നിര്‍മാണം ആരംഭിച്ചിട്ടില്ല.
മാര്‍ച്ചും ധര്‍ണയും ഡെപ്യൂട്ടി ചെയര്മാന് അഡ്വ. തോമസ് ഉണ്ണിയാടന് ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡന്റ് അഷ്റഫ് പാലിയതാഴത്ത് അധ്യക്ഷത വഹിക്കും.
നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് കെ. സതീഷ്, സംസ്ഥാന ജനറല്‍ സെക്രട്ടറി മിനി മോഹന്‍ദാസ്, നിയോജകമണ്ഡലം പ്രസിഡന്റ്് റോക്കി ആളൂക്കാരന്‍, ജില്ലാ സെക്രട്ടറിമാരായ സേതുമാധവന്, സിജോയ് തോമസ്, പി.ടി. ജോര്‍ജ്, ജോസ് ചെമ്പകശേരി, എഡ്വേര്‍ഡ് ആന്റണി, ലിജോ ചാലിശേരി എന്നിവര്‍ പ്രസംഗിക്കും.