പറ തിരിച്ചെത്തി; മാമാങ്കം സമാപിച്ചു
1515856
Thursday, February 20, 2025 1:45 AM IST
പുന്നംപറമ്പ്: ആചാര വൈവിധ്യങ്ങൾ നിറഞ്ഞ മച്ചാട് മാമാങ്കം സമാപിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ടുപോയ പറ ഇന്നലെ രാവിലെ ഒമ്പതോടെ ക്ഷേത്രത്തിൽ തിരിച്ചെത്തി.
തുടർന്ന് ക്ഷേത്രത്തിന്റെ കൂത്തുമാടത്തിനരികിൽ സ്ഥാപിച്ചിരുന്ന അരിത്തട്ടിൽ ഭഗവതിയുടെ പ്രതിപുരുഷനെന്നറിയപ്പെടുന്ന ഇളയതിനെ എടുപ്പൻമാർ എത്തിച്ചശേഷം ഇളയത് അരിയും പൂവൂം ജനങ്ങളുടെ ദേഹത്തേക്കു വിതറി.
വരുംവർഷം സമൃദ്ധിയുടെ വർഷമായിമാറട്ടെ എന്നു വിളമ്പരം ചെയ്തതോടെയാണ് ഇത്തവണത്തെ മാമാങ്കത്തിനു സമാപനമായത്. തുടർന്ന് മുഴുവൻദേശങ്ങളുടെയും കുതിരകളെയും അണിനിരത്തി മേളത്തിന്റെ അകമ്പടിയോടുകൂടി എഴുന്നള്ളിപ്പും നടന്നു.തുടർന്ന് ഹരിജൻ വേലയും ഉണ്ടായി.