വ്യാപാരോത്സവ് സമ്മാനദാനം
1515858
Thursday, February 20, 2025 1:45 AM IST
ചേർപ്പ്: സർവീസ് സഹകരണ ബാങ്ക് വജ്ര ജൂബിലി സഹകരണ സൂപ്പർമാർക്കറ്റി പത്താംവാർഷിക ആഘോഷവും വ്യാപാരോത്സവ് സമ്മാനദാനവും തൃശൂർ ജില്ലാ സഹകരണ ജോ. റെജിസ്റ്ററാർ ജുബി ടി. കുരിയാക്കോസ് നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് സി.എൻ. ഗോവിന്ദൻകുട്ടി അധ്യക്ഷനായി. അസി. റജിസ്റ്ററാർ സുരേഷ്, ഡയറക്ടർ മാരായ വി.കെ. പ്രദീപ് കുമാർ, അബ്ദുൾ മജീദ് മുത്തുള്ളിയാൽ, എ.എസ്. ഉണ്ണികൃഷ്ണൻ, കെ.കെ. രാമൻ, പി.ജെ. എഡിസൻ, സണ്ണി ചാക്കോ, സി. അനിത, ലത സുരേന്ദ്രൻ, സെക്രട്ടറി എം.എസ്. രേഖ എന്നിവർ പങ്കെടുത്തു.