സഹൃദയ എന്‍ജിനീയറിംഗ് കോളജില്‍ സര്‍ഗം 2025 കലാമേളയ്ക്കു തുടക്കമായി
1516513
Saturday, February 22, 2025 12:49 AM IST
കൊടകര: സഹൃദയ എന്‍ജിനീയറിംഗ് കോളജില്‍ രണ്ടുദിവസം നീളുന്ന കലാമേള "സര്‍ഗം 2025' തുടങ്ങി. സിനിമാ - മിമിക്രി താരം കലാഭവന്‍ ജോഷി ഉദ്ഘാടനം ചെയ് തു.
കോളജ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ റവ.ഡോ. ആന്റോ ചുങ്കത്ത് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. നിക്സണ് കുരുവിള, ആര്‍ട്സ് ഫാക്കല്‍റ്റി ഇന്‍ചാര്‍ജ് കെ.കെ. മേഘ, കോളജ് ചെയര്മാന് എം. മഹേഷ്, ജോയിന്റ് ആര്‍ട്സ് സെക്രട്ടറി ആല്ഡ്രിന് സോജന്, മുന്‍വര്‍ഷത്തെ കലാതിലകം എ.എ. അമൃത എന്നിവര്‍ പ്രസംഗിച്ചു. കലാമേള ഇന്നു സമാപിക്കും.