സര്‍ക്കാര്‍ അവഗണനയ്ക്കെതിരേ കേരള കോണ്‍ഗ്രസ് ധര്‍ണ
1516157
Friday, February 21, 2025 1:19 AM IST
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട കെഎസ്ആര്‍ടിസി സ്റ്റേഷനോടുള്ള സംസ്ഥാന സര്‍ക്കാരിന്റേയും കെഎസ്ആര്‍ടിസി മാനേജ്മെന്റിന്റെയും അവഗണനയ്ക്കെതിരേ കേരള കോണ്‍ഗ്രസ് ഇരിങ്ങാലക്കുട മുനിസിപ്പല്‍ മണ്ഡലം കമ്മിറ്റി ധര്‍ണനടത്തി.
കേരള കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയര്മാന് തോമസ് ഉണ്ണിയാടന് ഉദ്ഘാടനംചെയ്തു. മണ്ഡലം പ്രസിഡന്റ് പി.ടി. ജോര്‍ജ് അധ്യക്ഷതവഹിച്ചു.
സംസ്ഥാന ജനറല്‍ സെക്രട്ടറി മിനി മോഹന്‍ദാസ് മുഖ്യപ്രഭാഷണംനടത്തി. നിയോജക മണ്ഡലം പ്രസിഡന്റ് റോക്കി ആളൂക്കാരന്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ സേതുമാധവന്, സിജോയ് തോമസ്, നിയോജകമണ്ഡലം വൈസ് പ്രസിഡന്റുമാരായ കെ. സതീഷ്, എ.ഡി. ഫ്രാന്‍സിസ്, മണ്ഡലം ഭാരവാഹികളായ ലാസര്‍ കോച്ചേരി, എം.എസ്. ശ്രീധരന് മുതിരപറമ്പില്‍, ലാലു വിന്‍സെന്റ്, ലിംസി ഡാര്വിന് എന്നിവര്‍ പ്രസംഗിച്ചു.