ശ്രീവില്വാദ്രിനാഥ ക്ഷേത്രത്തിൽ അഷ്ടമിവിളക്ക് ഇന്ന്
1516165
Friday, February 21, 2025 1:20 AM IST
തിരുവില്വാമല: ശ്രീവില്വാദ്രിനാഥ ക്ഷേത്രത്തിൽ അഷ്ടമിവിളക്ക് ഇന്ന് ആഘോഷിക്കും. ഏകാദശി മഹോത്സവത്തോടനുബന്ധിച്ച് നടന്നുവരുന്ന ലക്ഷാർച്ചന യജ്ഞം ഇന്ന് സമാപിക്കും.
രാവിലെ എട്ടിന് ശീവേലി എഴുന്നള്ളിപ്പ്, 9.30ന് തിരുവാതിരക്കളി, പത്തിന് നവകം, പന്തീരടി, കളഭാഭിഷേകം, 11ന് ശീവേലി തുടർന്ന് 101പറ അരിയുടെ പ്രസാദ ഊട്ട് എന്നിവ നടക്കും.
വൈകീട്ട് അഞ്ചിന് അക്ഷരശ്ലോകം, 5.30ന് തിരുവാതിരക്കളി, 6.30ന് സംഗീതക്കച്ചേരി, ശീവേലി എഴുന്നള്ളിപ്പ് എന്നിവയുണ്ടാകും.