ചാലക്കുടി ഉപജില്ല വിദ്യാഭ്യാസ ഓഫീസ് ഉദ്ഘാടനംചെയ്തു
1516511
Saturday, February 22, 2025 12:49 AM IST
ചാലക്കുടി: ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിനുവേണ്ടി 2.20 കോടി ചെലവിൽ നിർമിച്ച കെട്ടിടം റവന്യു മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു. സനീഷ്കുമാർ ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു.
കെ.കെ. രാമചന്ദ്രൻ എംഎൽഎ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ്, നഗരസഭ ചെയർമാൻ ഷിബു വാലപ്പൻ, വിദ്യാഭാസ ഉപഡയറക്ടർ എ.കെ. അജിതകുമാരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ടരു മഠത്തിൽ, പഞ്ചായത്ത് പ്രസിഡന്റുമാരായ മായ ശിവദാസ്, കെ. പി. ജെയിംസ്, കെ. കെ. റിജേഷ്, നഗരസഭ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ എം.എം. അനിൽകുമാർ, ജില്ലാ പഞ്ചായത്ത് അംഗം ജെനിഷ് പി. ജോസ്, സി.എസ്. സുരേഷ്, നിത പോൾ, വിദ്യാഭാസ ഉപജില്ല ഓഫീസർ പി.ബി. നിഷ തുടങ്ങിയവർ പ്രസംഗിച്ചു.