റോബോട്ടിക് ആനയെ അവതരിപ്പിക്കാനൊരുങ്ങി വോയ്സ് ഫോർ ഏഷ്യൻ എലിഫന്റ്സ്
1516490
Saturday, February 22, 2025 12:49 AM IST
തൃശൂർ: ആന ഇടയുന്ന ദാരുണസംഭവങ്ങൾക്ക് അറുതിവരുത്താൻ ക്ഷേത്രങ്ങളിൽ റോബോട്ടിക് ആനയെ അവതരിപ്പിക്കാനൊരുങ്ങി വോയ്സ് ഫോർ ഏഷ്യൻ എലിഫന്റ്സ്.
മാളയ്ക്കടുത്തുള്ള ചക്കാംപറന്പ് ഭഗവതിക്ഷേത്രത്തിലാണ് ജീവനുള്ള ആനയുടെ അതേ വലിപ്പത്തിലുള്ള ശിവശക്തി എന്ന റോബോട്ടിക് ആനയെ അവതരിപ്പിക്കുക. ഇന്ത്യയുടെസന്പന്നമായ സാംസ്കാരികപൈതൃകം കാത്തുസൂക്ഷിക്കുന്നതോടൊപ്പം ആനകളോടുള്ള ക്രൂരത അവസാനിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
നേരത്തേ കേരള - തമിഴ്നാട് അതിർത്തിയിലുള്ള മലയാളിക്ഷേത്രമായ ശ്രീശങ്കരൻകോവിലിൽ തമിഴ്നാട്ടിലെ ആദ്യത്തെ റോബോട്ടിക് ആനയെ അവതരിപ്പിച്ച് വിജയിച്ചതിനെതുടർന്നാണ് മാളയിലും റോബോട്ടിക് ആനയെ പുറത്തിറക്കാനൊരുങ്ങുന്നത്. വംശനാശഭീഷണി നേരിടുന്ന ഏഷ്യൻ ആനകളുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന സംഘടനയാണ് വോയ്സ് ഫോർ ഏഷ്യൻ എലിഫന്റ്സ്.