റോബോട്ടിക് ഫെസ്റ്റും റോബോട്ട് പ്രദർശനവും
1516158
Friday, February 21, 2025 1:19 AM IST
കൊടകര: സെന്റ് ഡോൺബോസ്കോ വിദ്യാലയത്തിലെ ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബിന്റെ ആഭിമുഖ്യത്തിൽ റോബോട്ടിക് ഫെസ്റ്റും ‘ജോസഫ് എഐ’ എന്ന റോബോട്ട് പ്രദർശനവും നടന്നു.
തൃശൂർ കൈറ്റ് മാസ്റ്റർ ട്രെയിനർ സിന്ധു മോൾ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക സിസ്റ്റർ സംഗീത സ്വാഗതം ആശംസിച്ചു. സെന്റ് ജോസഫ് കോളേജ് ബി. വോക് മാത്തമാറ്റിക്സ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിഭാഗം അധ്യാപിക അഞ്ജു പി. ഡേവിസ് ക്ലാസ് നയിക്കുകയുംചെയ്തു.
കുട്ടികൾ നിർമിച്ച ട്രാഫിക് സിഗ്നൽ, ഓട്ടോമാറ്റിക് സ്ട്രീറ്റ് ലൈറ്റ്, ഡാൻസിംഗ്് എൽഇഡി, റോബോ ഹെന്, എൽപിജി ലീക്കേജ് ഡിറ്റക്ടർ എന്നിവയുടെ പ്രദർശനവും സംഘടിപ്പിച്ചു. കൈറ്റ് മിസ്ട്രസുമാരായ ശജോമോൾ ബാസ്റ്റിൻ, സിസ്റ്റർ നോയൽ എന്നിവരുടെ നേതൃത്വത്തിൽ ജോസഫ് എഐയുമായി വിദ്യാർഥികൾ സംവദിച്ചു.