വിദ്യാലയങ്ങളില്‍ വാർഷികവും യാത്രയയപ്പും
1516160
Friday, February 21, 2025 1:19 AM IST
പടിയൂർ: പടിയൂർ ഡോൺ ബോസ്കോ യൂറോപ്യൻ പ്രൈമറി സ്കൂളിന്റെ എൺപതാം വാർഷികവും ഹെഡ്മിസ്ട്രസിന്റെ യാത്രയയപ്പും വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധ ദിലീപ് ഉദ്ഘാടനംചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രാജേഷ് അധ്യക്ഷതവഹിച്ചു. പ്രതിഭകളെ ആദരിച്ചു. ഹെഡ്മിസ്ട്രയ് ഐഡ ലോപ്പസ് , പിടിഎ പ്രസിഡന്റ് രജിത അജീഷ് , ആന്റോ പൂങ്കാരൻ, അഗസ്റ്റിൻ പെരേര, അശോകൻ ചേതമംഗലത്ത്, ജിനു ജോസഫ് തുങ്ങിയവർ പ്രസംഗിച്ചു.
എടത്തിരുത്തി: ചെന്ത്രാപ്പിന്നി ഈസ്റ്റ് പിഎംഎം യുപി സ്കൂളിന്റെ നൂറാംവാർഷികാഘോഷവും അധ്യാപകരക്ഷാകർതൃദിനവും സംഘടിപ്പിച്ചു. സുപ്രീംകോടതി മുൻ ജഡ്ജ് ജസ്റ്റിസ് സിറിയക് ജോസഫ് ഉദ്ഘാടനംചെയ്തു. സംഘാടകസമിതി ചെയർമാൻ അഡ്വ.വി.കെ. ജ്യോതിപ്രകാശ് അധ്യക്ഷതവഹിച്ചു.
ബെന്നി ബഹനാൻ എംപി മെറിറ്റ്ഡേ ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര ഗാനരചയിതാവ് ബി.കെ. ഹരിനാരായണൻ മാഗസിൻ പ്രകാശനം ചെയ്തു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് സ്കൂൾ ശതാബ്ദി ആഘോഷ തപാൽ സ്റ്റാമ്പ് പ്രകാശനവും സിനിമാതാരം ടിനി ടോം എന്‍ഡോവ്മെന്റ് വിതരണവുംനടത്തി.
കൊടുങ്ങല്ലൂർ ഡിവൈഎസ്പി വി.കെ. രാജു, എടത്തിരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ചന്ദ്രബാബു എന്നിവർ മുഖ്യാതിഥികളായി. കേരള ഹൈക്കോടതി സീനിയർ അഡ്വ.വി.പി. സീമന്തിനി ഫോട്ടോ അനാച്ഛാദനവും സ്കൂൾ മാനേജർ ബിപിൻ പവിത്രൻ ഉപഹാരസമർപ്പണവും നടത്തി. പ്രതാപൻ പാറയിൽ പുരസ്കാരവിതരണം നടത്തി. പ്രധാനാധ്യാപിക വി.ബി. ഷൈമ, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വാസന്തി തിലകൻ, മതിലകം ബ്ലോക്ക് പഞ്ചായത്തംഗം നൗമി പ്രസാദ്, പിടിഎ പ്രസിഡന്റ് പി.എ. ഷെമീർ, അധ്യാപക പ്രതിനിധികളായ ലാന്റി ആന്റണി, ലിജ മാത്യൂസ്, എംപിടിഎ പ്രസിഡന്റ് ബാസിമ റിയാസ് തുടങ്ങിയവർ പങ്കെടുത്തു.
ഇരിങ്ങാലക്കുട: കൊറ്റനെല്ലൂര്‍ എയ്ഡഡ് ലോവര്പ്രൈമറി ചര്‍ച്ച് സ്കൂള്‍ 109-ാം വാര്‍ഷികോത്സവവും അധ്യാപകരക്ഷാകര്‍തൃദിനവും രൂപത കോ- ഓര്പ്പറേറ്റ് എഡ്യുക്കേഷന്‍ മാനേജര്‍ ഫാ. സീജോ ഇരിമ്പന്‍ ഉദ്ഘാടനംചെയ്തു. സ്കൂള്‍ മാനേജര്‍ ഫാ. പോള്‍ എ.അമ്പൂക്കന് അധ്യക്ഷതവഹിച്ചു.
മാള എഇഒ കെ.കെ. സുരേഷ് മുഖ്യപ്രഭാഷണം നടത്തി. പ്രധാനാധ്യാപിക സിസ്റ്റര്‍ അഞ്ജലി സിഎംസി, വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ ഗോഡ്വിന് റോഡ്രിഗ്സ്, വേളൂക്കര ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെന്‍സി ബിജു മാഞ്ഞൂരാന്, ഇരിങ്ങാലക്കുട ഉദയ പ്രൊവിന്‍സ് അസിസ്റ്റന്റ് പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ ലിസി പോള്‍ സിഎംസി, സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി കണ്‍വീനര്‍ തോമസ് ചെരടായി, കൊറ്റനെല്ലൂര്‍ ഫാത്തിമമാതാ ചര്‍ച്ച് ട്രസ്റ്റി ടി.കെ. പോള്‍ തൈവളപ്പില്‍, പിടിഎ പ്രസിഡന്റ് ബ്ലസീന ജോബി, എംപിടിഎ പ്രസിഡന്റ് സിബി ഡിക്സണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കാടുകുറ്റി: വൈന്തല സെന്റ് ജോസഫ്സ് കോൺവന്റ് എൽപി സ്കൂളിന്റെ 115-ാം വാർഷികവും അധ്യാപക - രക്ഷാകർതൃദിനവും യാത്രയയപ്പ് സമ്മേളനവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിൻസി ഫ്രാൻസീസ് ഉദ്ഘാടനംചെയ്തു.
സിഎംസി ഉദയ പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ധന്യ സിഎംസി അധ്യക്ഷതവഹിച്ചു. സിഎംസി ഉദയ പ്രൊവിൻഷ്യൽ എഡ്യുക്കേഷൻ കൗൺസിലർ സിസ്റ്റർ മരിയറ്റ് മുഖ്യാതിഥിയായി. വൈന്തല സെന്റ് ജോസഫ്സ് പള്ളി വികാരി ഫാ. ഡേവിസ് കുടിയിരിക്കൽ അനുഗ്രഹപ്രഭാഷണം നടത്തി. സുപ്പീരിയർ സിസ്റ്റർ ലിനറ്റ് സിഎംസി സമ്മാനദാനം നിർവഹിച്ചു. വിരമിക്കുന്ന പ്രധാനാധ്യിക സിസ്റ്റർ പ്രഭ സിഎംസിക്ക് യാത്രയയപ്പുനൽകി. പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ മോഹിനി കുട്ടൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജാക്സൺ വർഗീസ്, കെ.സി. മനോജ്, പിടിഎ പ്രസിഡന്റ് പി.സി. ബിജു, ഫാ. ഷിന്റോ പാറയിൽ, സിസ്റ്റർ തെരേസ മരിയ സിഎംസി, ലിജി കെ.പോൾ എന്നിവർ പ്രസംഗിച്ചു.