അഭയമില്ലായ്മയാണു ജീവിതത്തിന്റെ പരമമായ ദുഃഖമെന്നു കവി രാവുണ്ണി
1516507
Saturday, February 22, 2025 12:49 AM IST
തൃശൂർ: കവിതമാത്രം അഭയമായിത്തീര്ന്നവരാണ് കവിതയിലേക്കു കയറിവരുന്നതെന്നു കവി രാവുണ്ണി. എഴുത്തുകാരുടെ രചനാനുഭവങ്ങള്‍ വായനക്കാരുമായി പങ്കുവയ്ക്കുന്നതിനു സാഹിത്യ അക്കാദമി സംഘടിപ്പിക്കുന്ന എന്റെ രചനാലോകങ്ങളില് പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
ആത്മഹത്യക്കു പകരമായി എല്ലാവരുടെയും ഏക അവലംബമായി കവിത മാറാറുണ്ട്. അഭയമില്ലായ്മയാണു ജീവിതത്തിന്റെ പരമമായ ദുഃഖമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇ.പി. രാജഗോപാലന്‍ അധ്യക്ഷത വഹിച്ചു. അക്കാദമി പ്രസിഡന്റ് സച്ചിദാന്ദന്, വൈസ് പ്രസിഡന്റ് അശോകന് ചരുവില്‍, സെക്രട്ടറി സി.പി. അബൂബക്കര്‍, ഡോ. ആര്. ശ്രീലത വര്‍മ എന്നിവർ പ്രസംഗിച്ചു.