വീട്ടിൽ മോഷണം; 19 പവൻ സ്വർണം കവർന്നതായി പരാതി
1515723
Wednesday, February 19, 2025 7:07 AM IST
കൊരട്ടി: വീട്ടില്‍നിന്ന് 19 പവനോളം സ്വർണം കവർന്നതായി പരാതി. വെസ്റ്റ് കൊരട്ടിയിൽ അമ്പാട്ടുപറമ്പിൽ സന്തോഷിന്റെ വീട്ടിലെ അലമാരയിൽ സൂക്ഷിച്ച സ്വർണമാണ് കവർന്നത്. ചെപ്പിൽസൂക്ഷിച്ച സ്വർണമാണ് കവർന്നതെന്ന് വീട്ടുകാർ പറയുന്നു.
മോഷണം നടന്നതിന്റെ യാതൊരു ലക്ഷണങ്ങളും പ്രഥമദൃഷ്ട്യാ ഇല്ല. അലമാരയിലെ തുണികൾ അടുക്കിവച്ചപോലെതന്നെ ഇരിക്കുന്നതുമൂലം എപ്പോഴാണ് മോഷണംനടന്നതെന്നും വ്യക്തമല്ല. പകൽസമയത്തായിരിക്കാം മോഷണം നടന്നതെന്നു കരുതുന്നു. കൊരട്ടി പോലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കി.