പുത്തൻപീടിക സ്വദേശി പാമ്പുകടിയേറ്റ് മരിച്ചു
1516085
Thursday, February 20, 2025 11:08 PM IST
പുത്തൻപീടിക: പാമ്പുകടിയേറ്റ് യുവാവ് മരിച്ചു. കൈതമുക്ക് കുറുവത്ത് ക്ഷേത്രത്തിന് സമീപം ചോരങ്ങത്ത് പരേതനായ പുരുഷോത്തമൻ മകൻ ഷെറിൻ(43) ആണ് മരിച്ചത്.
വ്യാഴാഴ്ച്ച രാത്രി എട്ടിന് വീടിനു സമീപത്തെ വഴിയിൽ വച്ചാണ് പാമ്പ് കടിയേറ്റത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തും മുമ്പേ മരണം സംഭവിച്ചു. പുത്തൻപീടിക സെന്ററിലെ ടൂ വീലർ വർക്ക്ഷോപ്പ് ഉടമയാണ്. മാതാവ്: പരേതയായ ചന്ദ്രിക. ഭാര്യ: രജിത. മക്കൾ: ആദിത്യൻ, പരേതനായ അതുൽ.