കിഡ്നി മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി ആക്രി വിറ്റ് പണം സമാഹരിച്ചുനൽകി
1515863
Thursday, February 20, 2025 1:45 AM IST
ചാലക്കുടി: കിഡ്നി മാറ്റിവയ്ക്കൽ ശസ് ത്രക്രിയ നടത്തേണ്ട രോഗിയെ സഹായി ക്കാൻ ആക്രി ശേഖരിച്ചുവിറ്റ് പണം സമാഹരിച്ച് ഹരിദാസിന്റെ സന്മനസ്. ഇരുവൃക്കകളും തകരാറിലായ ചാലക്കുടി സികെഎം എൻഎസ്എസ് സീനിയർ സെക്കൻഡറി സ്കൂളിലെ മുൻ അധ്യാപികയും പടിഞ്ഞാറേ ചാലക്കുടി മാത്യുനഗർ നിവാസിയുമായ തേക്കെപ്പാട്ട് ടി.ആർ. ശ്രീദേവി ടീച്ചറുടെ കിഡ്നി മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്കായിട്ടാണ് പി.കെ. ഹരിദാസ് ആക്രിശേഖരിച്ചുവിറ്റ് പണം സമാഹരിച്ചത്.
വൃക്കമാറ്റിവയ്ക്കുന്നതിന് ടീച്ചർ പണമില്ലാതെ വിഷമിക്കുന്ന വിവരം അറിഞ്ഞാണ് ഹരിദാസ് സൈക്കിളിൽ സഞ്ചരിച്ച് വീടുകൾ കയറി ഇറങ്ങി ആക്രിശേഖരിച്ചത്. ഇതിലൂടെ സമാഹരിച്ച 51,000 രൂപ ശീദേവി ടീച്ചറുടെ മക്കളെ ഏല്പിച്ചു.
വി.ഒ. വർഗീസ്, ബിജു ആചാണ്ടി, നിബു ജോസ് എന്നിവരുടെ സാന്നിധ്യത്തിൽ ജിൽ ആന്റണി, ശ്രീദേവി ടീച്ചറുടെ മക്കൾക്ക് തുക കൈമാറി.