കാ​ഞ്ഞാ​ണി: ക​ണ്ട​ശാം​ക​ട​വി​ൽ കാ​വ​ടി​യാ​ട്ട ആ​ഘോ​ഷ​ങ്ങ​ൾ​ക്കി​ടെ യു​വാ​ക്ക​ളെ ഇ​ടി​ച്ച് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ൽ അഞ്ചു പേ​രെ അ​ന്തി​ക്കാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ണ്ട​ശാം​ക​ട​വ് സ്വ​ദേ​ശി​ക​ളാ​യ ആ​ല​പ്പാ​ട്ട് വീ​ട്ടി​ൽ "ഡി​ക്രു" എ​ന്ന ലി​യോ​ൺ (32), ച​ക്ക​മ്പി വീ​ട്ടി​ൽ അ​മ​ൽ​കൃ​ഷ്ണ (24), വ​ന്നേ​രി വീ​ട്ടി​ൽ ആ​ദ​ർ​ശ് (29), കാ​ര്യേ​ഴ​ത്ത് അ​മ​ൽ​ഷാ​ജി (23), അ​രി​മ്പൂ​ർ സ്വ​ദേ​ശി പാ​റ​യി​ൽ സ്വാ​തി​ഷ് (21) എ​ന്നി​വ​രെ​യാ​ണ് അ​ന്തി​ക്കാ​ട് പ്രി​ൻ​സി​പ്പ​ൽ എ​സ് ഐ ​സു​ബി​ന്ദ് അ​റ​സ്റ്റ് ചെ​യ്ത​ത്.

17ന് ​ക​ണ്ട​ശാം​ക​ട​വി​ലു​ള്ള പ​വ​ലി​യ​നു സ​മീ​പം രാ​ത്രി കാ​വ​ടി​യാ​ട്ട​ത്തി​ന് മു​ന്നോ​ടി​യാ​യി ന​ട​ന്ന ആ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ ര​ണ്ടു പേ​രെ മു​ൻ​വൈ​രാ​ഗ്യം വ​ച്ച് പ്ര​തി​ക​ൾ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​വ​ള കൊ​ണ്ടും ക​സേ​രകൊ​ണ്ടും ത​ല​യി​ല​ട​ക്കം അ​ടി​ച്ച് ഗു​രു​ത​ര പ​രി​ക്കേ​ൽ​പ്പി​ച്ചു​വെ​ന്നാ​ണ് കേ​സ്.

അ​ക്ര​മം ന​ട​ത്തി​യ ഡി​ക്രു അ​ന്തി​ക്കാ​ട് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ വ​ധ​ശ്ര​മം അ​ട​ക്കം രണ്ടു ക്രി​മി​ന​ൽ​ക്കേ​സി​ലെ പ്ര​തി​യാ​ണ്. ആ​ദ​ർ​ശി​ന് രണ്ടു വ​ധ​ശ്ര​മ​ക്കേ​സ​ട​ക്കം മൂന്ന് ക്ര​മി​ന​ൽ കേ​സും, സ്വാ​തി​ഷി​ന് വ​ല​പ്പാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ അ​ട​ക്കം രണ്ട് ക്രി​മി​ന​ൽ​ക്കേ​സു​മു​ണ്ട്.

എ​സ്ഐ​മാ​രാ​യ അ​ഭി​ലാ​ഷ്, ജ​യ​ൻ, ജോ​സി ജോ​സ്, സി​വി​ൽ പോ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ അ​നീ​ഷ്, സാ​ബി​ർ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ് ചെ​യ്തു.