ദേശീയ അവകാശ സംരക്ഷണ ദിനം ആചരിച്ചു
1516510
Saturday, February 22, 2025 12:49 AM IST
തൃശൂർ: സതേണ്‍ റെയിൽവേ മസ്ദൂർ യൂണിയൻ (എച്ച്എംഎസ്) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അവകാശ സംരക്ഷണത്തിനുവേണ്ടി നടത്തിയ ദേശീയ അവകാശദിനം എച്ച്എംഎസ് ജില്ലാ ജനറൽ സെക്രട്ടറി കെ.എസ്. ജോഷി ഉദ്ഘാടനം ചെയ്തു. സതേണ്‍ റെയിൽവേ മസ്ദൂർ യൂണിയൻ ജില്ലാ പ്രസിഡന്റ് പി.ആർ. റാസിക് അധ്യക്ഷത വഹിച്ചു.
റെയിൽവേ സ്വകാര്യവത്കരണം അവസാനിപ്പിക്കുക, ജീവനക്കാരുടെ ജോലിഭാരം കുറയ്ക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുക, യുപിഎസ് പരിഷ്കരിച്ച് ഒപിഎസ് നടപ്പിലാക്കുക, നിലവിൽ റെയിൽവേയിൽ ഉള്ള രണ്ടു ലക്ഷം തൊഴിലവസരങ്ങൾ നികത്തുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് അവകാശസംരക്ഷണദിനം സംഘടിപ്പിച്ചത്. രാഹുൽ വി. നായർ, അനിൽ രാധാകൃഷ്ണൻ, അബ്ദുൾ റസാക്ക്, ലിജോ ചെറിയാൻ, പി.വി. അനീഷ്, കെ.എം. റഷീദ്, ഒ.ആർ. രാജേഷ്, എൻ.വൈ. നവാസ് എന്നിവർ പ്രസംഗിച്ചു.