ദേവാലയങ്ങളില്‍ തിരുനാള്‍
1516159
Friday, February 21, 2025 1:19 AM IST
മാമ്പ്ര സെന്റ് ജോസഫ്സ്
പള്ളി
കൊരട്ടി: മാമ്പ്ര സെന്റ് ജോസഫ്സ് പള്ളിയിൽ ഇടവകമധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിന് ഇന്നു തുടക്കം.
പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുനാൾദിനമായ ഇന്നു വൈകീട്ട് 5.30ന് ഇടവകവികാരി ഫാ. തോമസ് കരിയിൽ കൊടിയേറ്റ് നിർവഹിക്കും. തുടർന്ന് വിശുദ്ധ കുർബാന, പ്രദക്ഷിണം. ഏഴിന് ഗാനമേള. വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ ആഘോഷിക്കുന്ന നാളെ രാവിലെ 6.30ന് നടക്കുന്ന തിരുനാൾ കുർബാനയ്ക്ക് ഫാ. ജോൺ പൈനുങ്കൽ കാർമികനാകും. ഫാ. സിന്റോ തിരുത്തേൽ വചനസന്ദേശം നൽകും. തുടർന്ന് വിടുകളിലേക്ക് അമ്പ് എഴുന്നള്ളിക്കൽ. വൈകിട്ട് അമ്പുപ്രദക്ഷിണം പള്ളിയിലെത്തും. ലൈറ്റ് ഷോയും വാദ്യമേളങ്ങളുടെ കലാശക്കൊട്ടും ഉണ്ടായിരിക്കും.
വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ ആഘോഷിക്കുന്ന 23ന് വൈകിട്ട് 4.30ന് നടക്കുന്ന ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് ഫാ. രഞ്ജിത്ത് ചക്കാട്ടിൽ ഒഎഫ്എം നേതൃത്വംനൽകും. പ്രദക്ഷിണത്തിനുശേഷം ഫ്യൂഷൻ.
നടവരമ്പ് പള്ളി
നടവരമ്പ്: സെന്റ് മേരീസ് അസംപ്ഷന്‍ ദേവാലയത്തില്‍ തിരുനാളിന് കൊടികയറി. രൂപത വികാരിജനറാള്‍ മോണ്‍. ജോളി വടക്കന്‍ തിരുനാളിന്റെ കൊടിയേറ്റുകര്‍മം നിര്‍വഹിച്ചു. ഇന്നു വൈകീട്ട് 5.30ന് ലദീഞ്ഞ്, നൊവേന, പ്രസുദേന്തിവാഴ്ച, ദിവ്യബലി എന്നിവയ്ക്ക് ഫാ. ജെയ്സന് പാറേക്കാട്ട് മുഖ്യകാര്‍മികത്വംവഹിക്കും. തുടര്‍ന്ന് ദീപാലങ്കാരം സ്വിച്ച്ഓണ്‍, കൂടുതുറക്കല്, പള്ളിചുറ്റി പ്രദക്ഷിണം. നാളെ രാവിലെ 6.30ന് ദിവ്യബലിക്ക് രൂപത വൈസ് ചാന്‍സലര്‍ ഫാ. ആന്റോ വട്ടോലി മുഖ്യകാര്‍മികത്വംവഹിക്കും. തുടര്‍ന്ന് അമ്പ് വെഞ്ചിരിപ്പ്, തിരുസ്വരൂപങ്ങള്‍ എഴുന്നള്ളിച്ചുവയ്ക്കല്‍. ഉച്ചകഴിഞ്ഞ് മൂന്നിന് വീടുകളിലേക്ക് അമ്പെഴുന്നള്ളിപ്പ്, രാത്രി 10ന് അമ്പ് പ്രദക്ഷിണം സമാപിക്കും.
തിരുനാള്‍ദിനമായ 23ന് രാവിലെ 6.30ന് ദിവ്യബലിക്ക് വികാരി ഫാ. വര്‍ഗീസ് ചാലിശേരി മുഖ്യകാര്‍മികനായിരിക്കും. 10ന് നടക്കുന്ന തിരുനാള്ദിവ്യബലിക്ക് രൂപത മതബോധന ഡയറക്ടര്‍ ഫാ. റിജോയ് പഴയാറ്റില്‍ മുഖ്യകാര്‍മികത്വംവഹിക്കും. പുല്ലൂര്‍ ഇടവക സഹവികാരി ഫാ. ആല്വിന് വര്‍ഗീസ് അറയ്ക്കല്‍ സിഎംഐ സന്ദേശംനല്കും. ഉച്ചകഴിഞ്ഞ് 3.30നുള്ള ദിവ്യബലിക്ക് പ്രൊവിഡന്‍സ് ഹൗസ് കപ്ലോന്‍ ഫാ. റോബി വളപ്പില കാര്‍മികനാകും. വൈകീട്ട് 4.30ന് ആഘോഷമായ തിരുനാള്‍ പ്രദക്ഷിണം ആരംഭിച്ച് രാത്രി ഏഴിന് സമാപിക്കും. തുടര്‍ന്ന് തിരുശേഷിപ്പ് വണങ്ങല്‍, വര്‍ണമഴ.
24ന് രാവിലെ 6.30ന് മരിച്ചവര്‍ക്കായി അനുസ്മരണബലി, സെമിത്തേരിയില്‍ പൊതുഒപ്പീസ്, കൊടിയിറക്കം, തിരുസ്വരൂപം തിരികെ എടുത്തുവയ്ക്കല് എന്നിവ ഉണ്ടായിരിക്കും.
വെള്ളാഞ്ചിറ സെന്റ്
ആന്റണീസ് കപ്പേള
വെള്ളാഞ്ചിറ: ഫാത്തിമമാത ഇടവക സെന്റ് ആന്റണീസ് കപ്പേളയിൽ വിശുദ്ധ അന്തോണിസിന്റെ തിരുനാളിന് വികാരി ഫാ. ആന്റോ പാണാടൻ കൊടി ഉയർത്തി. ഇന്ന് വൈകിട്ട് ആറിന് ആരാധന, ലദീഞ്ഞ്, നോവേന. നാളെ വൈകിട്ട് 5.30ന് ആഘോഷമായ തിരുനാൾ കുർബാന, ലദീഞ്ഞ്, നോവേന, സന്ദേശം. ഫാ. ആന്റണി നമ്പളം കാർമികത്വംവഹിക്കും. തുടർന്ന് പ്രദക്ഷിണം, വർണമഴ, നേർച്ചപ്പായസ വിതരണം.