ശക്തൻ ബസ് സ്റ്റാൻഡിന്റെ തെക്കുഭാഗം തുറന്നു
1516135
Friday, February 21, 2025 1:19 AM IST
തൃശൂർ: കോൺക്രീറ്റിംഗ് പൂർത്തിയാക്കിയ ശക്തൻ ബസ് സ്റ്റാൻഡിന്റെ തെക്കുഭാഗം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു.
വിശാലമായ ശൗചാലയം, എൽഇഡി ലൈറ്റുകൾ, ഇരുപതോളം ഹൈമാസ്റ്റ് ലൈറ്റുകൾ, തറയോടുപാകൽ തുടങ്ങിയ മൂന്നുകോടി ചെലവിട്ടുള്ള വികസനപ്രവർത്തനങ്ങൾ ഇതിന്റെ തുടർച്ചയായി സ്റ്റാൻഡിൽ നടക്കുമെന്നു മന്ത്രി കെ. രാജൻ ഉദ്ഘാടനപ്രസംഗത്തിൽ പറഞ്ഞു.
നിലവിൽ രണ്ടരക്കോടി ചെലവിട്ടാണു കോൺക്രീറ്റിംഗ് പൂർത്തിയാക്കിയത്. 20 ലക്ഷം രൂപ ചെലവുചെയ്ത് ഒന്നാംഘട്ട വൈദ്യുതീകരണം പൂര്‍ത്തികരിച്ചു. 30 ലക്ഷം രൂപയുടെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതായി അധ്യക്ഷത വഹിച്ച മേയർ എം.കെ. വർഗീസ് വ്യക്തമാക്കി.
സ്റ്റാൻഡിലേക്കു ബസുകൾ കയറ്റുന്നതിന്റെ ഫ്ലാഗ് ഓഫ് മന്ത്രി നിർവഹിച്ചു. കരാറുകാരെ മേയർ ആദരിച്ചു. ഇതോടൊപ്പം കുറ്റുമുക്ക്- നെട്ടിശേരി റോഡ് ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.
വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വർഗീസ് കണ്ടംകുളത്തി, കൗൺസിലർമാരായ സിന്ധു ആന്റോ ചാക്കോള, കരോളിൻ പെരിഞ്ചേരി, ജയപ്രകാശ് പൂവത്തിങ്കൽ, പൂർണിമ സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.