പൊതുവിദ്യാലയങ്ങളുടെ മുഖഛായ മാറ്റി: മന്ത്രി
1516484
Saturday, February 22, 2025 12:49 AM IST
തൃശൂർ: പൊതുവിദ്യാഭ്യാസയജ്ഞ മടക്കം നിരവധി പദ്ധതികളിലുടെ സംസ്ഥാനത്തെ സർക്കാർ വിദ്യാലയങ്ങളുടെ മുഖഛായ മാറ്റാൻ കഴിഞ്ഞെന്നു മന്ത്രി കെ. രാജൻ.
ജില്ലാ വിദ്യാഭ്യാസ ഓഫീസ് സമുച്ചയത്തിന്റെ നിർമാണോദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കിരീടം നേടിയ തൃശൂർ ജില്ലയിലെ കലാപ്രതിഭകളെ ആദരിക്കാൻ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ മാർച്ച് 29നു സുവർണോത്സവം സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
തൃശൂർ ഗവ. മോഡൽ ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ പരിസരത്ത് അഞ്ചുകോടി ചെലവിട്ടു മൂന്നു നിലകളിലുള്ള കെട്ടിടമാണ് ഒന്നാംഘട്ടത്തിൽ നിർമിക്കുന്നത്. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മേയർ എം.കെ. വർഗീസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ്, എക്സിക്യൂട്ടീവ് എൻജിനീയർ ടി.കെ. സന്തോഷ്കുമാർ, പി. ബാലചന്ദ്രൻ എംഎൽഎ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ എ. അൻസാർ എന്നിവർ പ്രസംഗിച്ചു.