ഇരിങ്ങാലക്കുട ടൗണ്‍ അമ്പ് ഫെസ്റ്റ് 25, 26, 27 തീയതികളില്‍
1516514
Saturday, February 22, 2025 12:49 AM IST
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ടൗണ്‍ അമ്പ് ഫെസ്റ്റ് 25, 26, 27 തീയതികളില്‍ നടക്കും. 25 ന് വൈകീട്ട് ആറിന് സെന്റ്് തോമസ് കത്തീഡ്രല്‍ വികാരി റവ. ഡോ. ലാസര്‍ കുറ്റിക്കാടന്‍ കൊടിയേറ്റം നിര്‍വഹിക്കും.
തുടര്‍ന്ന് ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓണ്‍ കര്‍മം ഇരിങ്ങാലക്കുട ഡിവൈഎസ്പി കെ.ജി. സുരേഷ് നിര്‍വഹിക്കും. സാമൂഹ്യ പ്രവര്ത്തകന് വിപിന്‍ പാറേമാക്കാട്ടില് മുഖ്യാതിഥി ആയിരിക്കും. തുടര്‍ന്ന് തൃശൂര്‍ ഒകെ എന്റര്‍ടെയിന്‍മെന്റ് അവതരിപ്പിക്കുന്ന ഫ്യൂഷന്‍ മ്യൂസിക് നൈറ്റ്.
26ന് വൈകീട്ട് ഏഴിന് നടക്കുന്ന മതസൗഹാര്‍ദ സമ്മേളനം ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍. ജോസ് മാളിയേക്കല്‍ ഉദ്ഘാടനം ചെയ്യും.
ഠാണാ ജുമാമസ്ജിദ് ഇമാം ഷാനവാസ് അല്‍ ഖസിം, കൂടല്‍മാണിക്യം ദേവസ്വം ചെയര്മാന് അഡ്വ. സി.കെ. ഗോപി, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ്, മുന്‍ മുനിസിപ്പല്‍ ചെയര്‍മാനും കെഎസ്ഇ മാനേജിംഗ് ഡയറക്ടറുമായ എം.പി. ജാക്സണ് തുടങ്ങിയവര്‍ പങ്കെടുക്കും.
ആരോഗ്യ ജീവകാരുണ്യരംഗത്ത് ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കുന്ന ഡോ. ജോസ് തൊഴുത്തുംപറമ്പിലിനെ യും കേരളത്തിലെ പ്രമുഖ വ്യാപാരികളായ പവിഴം ജോര്‍ജിനെ യും റപ്പായി തെക്കേത്തലയെയും ആദരിക്കും.
27ന് നാലിന് മാര്‍ക്കറ്റ് ജംഗ്ഷനില്‍ പ്രമുഖ ബാൻഡ്് സെറ്റുകളായ മൂവാറ്റുപുഴ ഏയ്ഞ്ചല്‍ വോ യ്സും സെന്റ്് ജോസഫ് കോട്ടപ്പടിയും ചേര്‍ന്നുള്ള ബാൻഡ്് വാദ്യ പ്രദര്‍ശനം. അഞ്ചിന് തെക്കേ അങ്ങാടി സെന്റ്് റാഫേല്‍ കപ്പേളയില്‍ നിന്ന് അമ്പ് പ്രദക്ഷിണം ആരംഭിക്കും.
മാര്‍ക്കറ്റ് ജംഗ്ഷന്, ഇരട്ടകപ്പേള, ചന്തക്കുന്ന്, മുനിസിപ്പല്‍ മൈതാനം, പ്രൊവിഡന്‍സ് ഹൗസ് വഴി ഠാണാവിലെത്തി 11.30 ന് കത്തീഡ്രല്‍ പള്ളിയില്‍ സമാപിക്കും. തുടര്‍ന്ന് വര്‍ണമഴ.
അമ്പുപ്രദക്ഷിണം മുനിസിപ്പല്‍ മൈതാനിയില്‍ എത്തിച്ചേരുമ്പോള്‍ പതിനായിരം തിരികള്‍ മുനിസിപ്പല്‍ മൈതാനത്ത് കത്തിച്ച് വിശ്വസാഹോദര്യദീപങ്ങള് തെളിയിക്കും. തുടര്‍ന്നു വര്‍ണമഴ.
ജനറല്‍ കണ്‍വീനര്‍ ജിക്സണ്‍ മങ്കിടിയാന്‍, പ്രസിഡന്റ് റെജി മാളക്കാരന്‍, സെക്രട്ടറി ബെന്നി വിന്‍സന്റ്, ട്രഷറര്‍ വിന്‍സണ്‍ കോമ്പാറക്കാരന്‍, പ്രോഗ്രാം കണ്‍വീനര്‍ ടെല്‍സണ്‍ കോട്ടോളി, പബ്ലിസിറ്റി കണ്‍വീനര്‍ അഡ്വ. ഹോബി ജോളി, ദീപാലങ്കാര കണ്‍വീനര്‍ ഡയസ് ജോസഫ്, വ്യാ പാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് ഷാജു പാറേക്കാടന്‍, അമ്പ് കമ്മിറ്റി ജോ യിന്റ് കണ്‍വീനര്‍മാരായ ഡേവിസ് ചക്കലക്കല്‍, ജോബി അക്കരക്കാരന്‍, ജോജോ പള്ളന്‍, ഷാജു പന്തലിപ്പാടന്‍ എന്നിവര്‍ നേതൃത്വം നല്‍കും.