അജ്ഞാത മൃതദേഹം
1516438
Friday, February 21, 2025 11:01 PM IST
തൃശൂർ: പടിഞ്ഞാറെച്ചിറയിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയയാളുടെ മൃതദേഹം തിരിച്ചറിഞ്ഞില്ല. കഴിഞ്ഞ ബുധനാഴ്ച രാത്രി ഏഴോടെയാണ് 50 വയസു തോന്നുന്നയാളെ മരിച്ചനിലയിൽ കണ്ടത്.
മൃതദേഹം അഴുകിയനിലയിലായിരുന്നു. തവിട്ടുനിറത്തിൽ വെള്ള വരകളുള്ള ഷർട്ടാണു ധരിച്ചിരുന്നത്. 152 സെന്റീമീറ്റർ ഉയരമുണ്ട്. മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് മോർച്ചറിയിൽ.
എന്തെങ്കിലും വിവരങ്ങൾ അറിയുന്നവർ തൃശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്നു സ്റ്റേഷൻ ഓഫീസർ അറിയിച്ചു.