ഒല്ലൂർ സോണൽ ഓഫീസ് ഉദ്ഘാടനം നീളുന്നു
1516137
Friday, February 21, 2025 1:19 AM IST
ഒല്ലൂർ: മന്ത്രിമാരും മേയറും തമ്മിലുള്ള മൂപ്പിളമത്തർക്കത്തിൽ ഒല്ലൂർ സോണൽ ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം നീളുന്നു. രണ്ടുതവണയാണ് ഉദ്ഘാടനച്ചടങ്ങ് മാറ്റിയതെന്നു കൗണ്‍സിലർമാർ പറഞ്ഞു.
രണ്ടരക്കോടി ചെലവിലാണ് അത്യാധുനികരീതിയിൽ മൂന്നു നിലകളിലായി കോർപറേഷൻ സോണൽ ഓഫീസ് കെട്ടിടം നിർമിച്ചത്. 15,000 ചതുരശ്രയടിയിൽ നിർമിച്ച കെട്ടിടത്തിൽ ശീതീകരിച്ച ഹാളുകളും ലിഫ്റ്റുകളുമുണ്ട്. ഓരോ വകുപ്പിനും പ്രത്യേകം കൗണ്ടറുകളും വിശാലമായ വാഹന പാർക്കിംഗ് സൗകര്യവുമുണ്ട്.
ഒല്ലൂർ സെന്റർ വികസനത്തിന്റെ ഭാഗമായാണ് പുതിയ സോണൽ ഓഫീസ് കെട്ടിടം നിർമിച്ചത്. ഡിസംബറിൽ ഉദ്ഘാടനച്ചടങ്ങ് നടത്താനായിരുന്നു തീരുമാനം. സാങ്കേതികകാരണങ്ങളാൽ ഉദ്ഘാടനം രണ്ടുവട്ടം മാറ്റി. സോണൽ ഓഫീസ് കെട്ടിടം തുറന്നശേഷം ഒല്ലൂർ സെന്ററിലെ മാർക്കറ്റ് സോണൽ ഓഫീസ് പരിസരത്തേക്കു മാറ്റാനുള്ള നീക്കവും വൈകുകയാണ്.