ചന്ദ്രപുഷ്കരണി കുളം നവീകരിച്ചു
1516170
Friday, February 21, 2025 1:20 AM IST
ചേലക്കര: വെങ്ങാനല്ലൂർ ചന്ദ്രപുഷ്കരണി കുളം നവീകരണത്തിന് തുടക്കമായി. ധൻ ഫൗണ്ടേഷനും വെങ്ങാനല്ലൂർ ചന്ദ്രപുഷ്കരണിനവീകരണ കമ്മിറ്റിയും സംയുക്തമായാണ് കുളത്തിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് .
ഏകദേശം നാല് ഏക്കറോളം വിസ്തൃതി വരുന്ന ജല സാന്ദ്രതയുള്ള ഈ കുളം ചണ്ടിയും പായലും നിറഞ്ഞ് ഉപയോഗശൂന്യമായ അവസ്ഥയിലായിരുന്നു. കൃഷിക്കാർക്കും നാട്ടുകാർക്കും ഏറെ പ്രയോജനകരമായിരിക്കും ശുചീകരണ പ്രവർത്തനങ്ങൾക്ക് ശേഷം ഈ കുളത്തിന്റെ ഉപയോഗം.
രണ്ടര ലക്ഷം രൂപയാണ് നവീകരണ പ്രവർത്തനങ്ങൾക്കായി ചെലവ് പ്രതീക്ഷിക്കുന്നത്.
പത്രസമ്മേളനത്തിൽ ചന്ദ്ര പുഷ്കരണി നവീകരണ കമ്മിറ്റി പ്രസിഡന്റ്് ഗോപി ചകുന്നത്, ഫൗണ്ടേഷൻ പ്രോഗ്രാം ലീഡർ ജെ. മോഹൻ, കോ ഒാർഡിനേറ്റർ വിഷ്ണു, ടെക്നിക്കൽ ഹെഡ് ഭൂമി രാജ, പ്രൊജക്റ്റ് എക്സിക്യൂട്ടീവ്മാരായ ഷോബിൻ ആന്റണി, ഷാനിജ ഷംസുദ്ദീൻ, മേഘ നായർ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.