മാള ജീസസ് ബിഎഡ് കോളജിന് നാക് അംഗീകാരം
1516138
Friday, February 21, 2025 1:19 AM IST
മാള: ഇരിങ്ങാലക്കുട രൂപതയ്ക്കു കീഴിൽ പ്രവർത്തിക്കുന്ന മാള ജീസസ് ബിഎഡ് കോളജിനു നാക് അംഗീകാരം. കേരളത്തിലെ അൺഎയ്ഡഡ് വിഭാഗത്തിൽ ആദ്യശ്രമത്തിൽതന്നെ ഏറ്റവും ഉയർന്ന മാർക്കോടെ നാക് അംഗീകാരം നേടിയ ബിഎഡ് കോളജാണ് ജീസസ് ട്രെയിനിംഗ് കോളജ്.
നാകിന്റെ ബി പ്ലസ് പ്ലസ് അംഗീകാരമാണ് കോളജിനു ലഭിച്ചത്. അധ്യാപകപരിശീലനരംഗത്തു കഴിഞ്ഞ 30 വർഷമായി പ്രവർത്തിച്ചുവരുന്ന കോളജ് ഇരിങ്ങാലക്കുട രൂപതയുടെ ആദ്യത്തെ കോളജാണ്. കഴിഞ്ഞ അഞ്ചുവർഷങ്ങളായി കോളജ് നാക് നേടുന്നതിനുവേണ്ടി ഒരുങ്ങുകയായിരുന്നു.
മലയാളം, ഇംഗ്ലീഷ്, കണക്ക്, ഫിസിക്കൽ സയൻസ്, നാച്ചുറൽ സയൻസ്, സോഷ്യൽ സയൻസ് വിഭാഗങ്ങളാണ് നിലവിൽ ഈ കോളജിനുള്ളത്. മാനേജ്മെന്റിന്റെയും അധ്യാപകരുടെയും വിദ്യാർഥികളുടെയും കൂട്ടായ ശ്രമമാണ് കോളജിനെ ഈ നേട്ടത്തിലെത്തിച്ചത്.