കാട്ടുകൊമ്പന്മാരുടെ സ്നേഹം ശില്പ്പമാക്കി യുവകലാകാരന്
1516485
Saturday, February 22, 2025 12:49 AM IST
കോടാലി: അതിരപ്പിള്ളിവനത്തിലെ കാട്ടുകൊമ്പന്മാരുടെ സഹജീവിസ്നേഹം ശില്പ്പമാക്കി യുവകലാകാരന്. അതിരപ്പിള്ളിവനത്തില് മസ്തകത്തില്‍ മുറിവേറ്റനിലയില്കണ്ട കൊമ്പനെ ഏഴാറ്റുമുഖം ഗണപതി എന്ന കൊമ്പന് തുമ്പിക്കൈകൊണ്ട് താങ്ങിനിര്‍ത്തുന്ന ദൃശ്യമാണ് കോടാലിയിലെ യുവകലാകാരന് നികേഷ് കളിമണ്ശില്പ്പമാക്കിയത്.
ആനപ്രേമിയായ നികേഷ് സ്കൂള്‍ കാലഘട്ടം മുതല്‍ കളിമണ്‍ ശില്പ്പങ്ങള് നിര്‍മിക്കുന്നയാളാണ്. ഏതാനുംവര്‍ഷംമുമ്പ് നികേഷ് ആനയോളംതന്നെ വലിപ്പമുള്ള ആനശില്‍പ്പം നിര്‍മിച്ചത് ഏറെ ശ്രദ്ധനേടിയിരുന്നു. ഇതിനകം അഞ്ച് ഗജശില്പ്പങ്ങളാണ് നികേഷ് ഇത്തരത്തില്‍ നിര്‍മിച്ചത്.
യന്ത്രസഹായത്തോടെ തുമ്പിക്കൈ ഉയര്‍ത്തുകയും ചെവികളാട്ടുകയും മസ്തകം കുലുക്കുകയുംചെയ്യുന്നതരത്തില് ഫൈബര്‍ ഉപയോഗിച്ചുള്ള പുതിയൊരു ഗജവീരശില്പ്പം ഒരുക്കുന്ന തിരക്കിലാണ് നികേഷ്.