വാഹനാപകടത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു
1515809
Thursday, February 20, 2025 12:38 AM IST
ഗുരുവായൂര്‍: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിരുന്നയാള്‍ മരിച്ചു. ഇരിങ്ങപ്പുറം പൗര്‍ണമി നഗറില്‍ പുന്ന സുബ്രഹ്മണ്യന്റെ മകന് വിപിന്‍ (42)ആണ് മരിച്ചത്. വിപിൻ മരംവെട്ട് തൊഴിലാളിയാണ്.
തിങ്കളാഴ്ച മമ്മിയൂര്‍ സെന്ററിലായിരുന്നു അപകടം. സ്കൂട്ടറില്‍ വിപിനൊപ്പം ഉണ്ടായ സുഹൃത്ത് ചാണാശേരി സതീഷിനെ പരിക്കുകളോടെ തൃശൂർ മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമ്മ: രതി.ഭാര്യ: വിജി. മക്കള്‍: സ്നേഹ, സൂര്യ. സഹോദരന്: സുബിന്(കണ്ണന്).