കുമരനെല്ലൂരിൽ പൂരനിലാവിനു തിരിതെളിഞ്ഞു
1516166
Friday, February 21, 2025 1:20 AM IST
വടക്കാഞ്ചേരി: കുമരനെല്ലൂരിൽ പൂരനിലാവിനു തിരിതെളിഞ്ഞു.
വടക്കാഞ്ചേരി -കുന്നംകുളം സംസ്ഥാനപാതയിൽ കുമരനെല്ലൂരിലുള്ള എൻഎസ്എസ് മൈതാനിയിൽ പ്രത്യേകം സജ്ജീകരിച്ച വേദിയിൽ പൂരനിലാവിന്റെ ഉദ്ഘാടനം സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ നിർവഹിച്ചു. ഉത്രാളിക്കാവ് പൂരം കുമരനെല്ലൂർ ദേശം പ്രസിഡന്റ്് എ.കെ. സതീഷ്കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുനിസിപ്പൽ ചെയർമാൻ പി.എൻ. സുരേന്ദ്രൻ മുഖ്യാതിഥിയായി പങ്കെടുത്തു.
ഉത്രാളി പൂരത്തിന് ടൂറിസം വകുപ്പിൽ നിന്നും ധനസഹായം ലഭ്യമാക്കാൻ നേതൃത്വം നൽകിയ എംഎൽഎയെ കുമരനെല്ലൂർ ദേശം ആദരിച്ചു. ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ റണ്ണർ അപ്പ് ദിശ പ്രകാശിന് ദേശത്തിന്റെ സ്നേഹാദരം എംഎൽഎ നൽകി ആദരിച്ചു. തലപ്പിള്ളി താലൂക്ക് എൻഅഡ്വ. പി. ഹൃഷികേശ്, എസ്. ശ്രീകുമാർ എന്നിവരെ കുമരനെല്ലൂർ ദേശം ആദരിച്ചു. തുടർന്ന് ദിശാ പ്രകാശും സംഘവും അവതരിപ്പിച്ച സംഗീതനിശ വേദിയിൽ അരങ്ങേറി.
ഉത്രാളി പൂരം ചീഫ് കോ ഓർഡിനേറ്റർ വി.സുരേഷ് കുമാർ, സി.എ.ശങ്കരൻ കുട്ടി, പി.എൻ.വൈശാഖ്, പി.എൻ ഗോകുലൻ, അജിത് കുമാർ മല്ലയ്യ , കൗൺസിലർ എ.ഡി. അജി, എം.ആർ. സോമനാരായണൻ, ഡോ.നാരായണ പിഷാരടി, കമ്മിറ്റി ഭാരവാഹികളായ കെ. ബാലകൃഷ്ണൻ, വി. ശ്രീധരൻ, പി.എ. വിപിൻ, ശ്രീകുമാർ പുഴങ്കര, മറ്റ് ഭാരവാഹികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.