ബെന്നി ബഹനാൻ എംപിയുടെ "ഡിജിറ്റൽ വിസ്ഡം' പദ്ധതി തുടങ്ങി
1515865
Thursday, February 20, 2025 1:45 AM IST
ചാലക്കുടി: ബെന്നി ബഹനാൻ എംപിയുടെ "ഡിജിറ്റൽ വിസ് ഡം' പദ്ധതി തുടങ്ങി. പാർലമെന്റ് മണ്ഡലത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് വിവരസാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട ആധുനിക ഉപകരണങ്ങൾ ലഭ്യമാക്കുകയും ഡിജിറ്റൽ ലൈബ്രറി, സ്മാർട്ട് ക്ലാസ് റൂം, ആധുനിക നിലവാരത്തിലുള്ള കമ്പ്യൂട്ടറുകള്‍ തുടങ്ങിയ ഡിജിറ്റൽ സംവിധാനങ്ങൾ വിദ്യാലയങ്ങളിൽ ഉറപ്പുവരുത്തുന്നതിനാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. ഒന്നാംഘട്ടമായി അഗാപ്പേ ഇന്ത്യ ലിമിറ്റഡിന്റെ സഹകരണത്തോടെ 15 ലക്ഷത്തോളം രൂപ ചെലവുവരുന്ന കമ്പ്യൂട്ടറുകളാണ് ആറു വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായി കൈമാറിയത്.
പിഎസ്എച്ച്എസ് തിരുമുടിക്കുന്ന്, സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ കുഴിക്കാട്ടുശേരി, ഗവ. ഹയർ സെക്കൻഡറി സ്കൂൾ പുല്ലൂറ്റ്, ഗവ. ഹയർ സെക്കൻഡറി സ്കൂൾ ചാമക്കാല, സെന്റ്് ഫ്രാൻസിസ് ജിഎച്ച്എസ്എസ് ആലുവ, ജയകേരളം സ്കൂൾ പുല്ലുവഴി എന്നീ സ്കൂളുകൾക്കാണ് ഒന്നാം ഘട്ടത്തിൽ കമ്പ്യൂട്ടറുകൾ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കൈമാറിയത്.
അങ്കമാലി മുനിസിപ്പൽ ചെയർമാൻ ഷിയോ പോൾ, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ശാരദാമോഹന്‍, അഗാപ്പേ സിഎസ്ആർ ഹെഡ് വിനോദ് ടി. മാത്യു, അഗാപ്പേ പബ്ലിക് റിലേഷൻ ഓഫീസർ ബി ജു, വൈസ് ചെയർപേഴ്സൺ സിനി മനോജ്, മുന്‍ എംഎല്‍എ പി.ജെ. ജോയി, അങ്കമാലി മുന്‍ നഗരസഭ ചെയര്മാന് മാത്യു തോ മസ്, മുനിസിപ്പല്‍ കൗണ്‍സിലര്‍ പോള്‍ ജോവര്‍, മൂക്കന്നൂർ മുൻ പഞ്ചായത്ത് പ്രസിഡന്റ് ടി.എം. വർഗീസ്, കെ.പി. ബേബി എന്നിവര്‍ പങ്കെടുത്തു.