ക്രൈസ്റ്റ് കോളജില്‍ ജില്ലാതല ദേശീയ ശാസ്ത്രദിനാഘോഷം നടത്തി
1515862
Thursday, February 20, 2025 1:45 AM IST
ഇരിങ്ങാലക്കുട: കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെയും കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെയും സഹകരണത്തോടെ ക്രൈസ്റ്റ് കോളജില്‍ ഗണിതശാസ്ത്ര ബിരുദാനന്തര ബിരുദ ഗവേഷണ വിഭാഗം ശാസ്ത്രദിനാഘോഷം സംഘടിപ്പിച്ചു. കെഎസ്സിഎസ്ടിഇ സാമ്പത്തിക സഹായത്തോടെ സ്കൂള്‍ തലത്തില്‍ ശാസ്ത്രദിനാഘോഷങ്ങള് സംഘടിപ്പിക്കുവാന്‍ തെരഞ്ഞെടുക്കപ്പെട്ട ജില്ലയിലെ ഏക കോളജ് ആണ് ക്രൈസ്റ്റ്.
അപ്പര്‍ പ്രൈമറി സ്കൂള്‍ വിദ്യാ ര്‍ഥികള്‍ക്കായി 2050ല്‍ ലോകം ഹരിതഭാവിക്കായി ഒരു ദര്‍ശനം എന്ന വിഷയത്തെ ആസ്പദമാക്കി ചിത്രരചനാ മത്സരവും ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സയന്‍സ് കിറ്റ് നിര്‍മാണ മത്സരവും നടത്തി. വിജയികള്‍ക്ക് പ്രശസ് തി പത്രവും കാഷ് പ്രൈസും വിതരണം ചെയ്തു.
പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ്, മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡോ. വി. സീന, മാത്തമാറ്റിക്സ് അണ് എയ്ഡഡ് വിഭാഗം കോ-ഓര്‍ഡിനേറ്റര്‍ ഡോ. കെ.ടി. ജോജു എന്നി വര് പ്രസംഗിച്ചു.