ദയ ആശുപത്രിക്ക് സ്മാർട്ട് ആംബുലൻസ് നൽകി സൗത്ത് ഇന്ത്യൻ ബാങ്ക്
1515824
Thursday, February 20, 2025 1:45 AM IST
തൃശൂർ: സൗത്ത് ഇന്ത്യൻ ബാങ്കിന്റെ സി.എസ്.ആർ. ഫണ്ടിൽനിന്നു ദയ ജനറൽ ഹോസ്പിറ്റലിലേക്ക് ആംബുലൻസ് നല്കി. ഫൈവ് ജി സ്മാർട്ട് ആംബുലൻസിന്റെ താക്കോൽ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ തൃശൂർ റീജിയണൽ ഹെഡ് വി.ആർ.രേഖ, ദയ ജനറൽ ഹോസ്പിറ്റലിന്റെ മാനേജിംഗ് ട്രസ്റ്റി ഡോ. അബ്ദുൽ അസീസിന് കൈമാറി. പി. ബാലചന്ദ്രൻ എംഎൽഎ ആംബുലൻസിന്റെ ഫ്ലാഗ് ഓഫ് ചടങ്ങ് നിർവഹിച്ചു.
സൗത്ത് ഇന്ത്യൻ ബാങ്കും അപോത്തിക്കരിയും ചേർന്നാണ് ഫൈവ് ജി സ്മാർട്ട് ആംബുലൻസ് ദയ ജനറൽ ഹോസ്പിറ്റലിലേക്ക് നൽകിയത്. 80896 31222 നന്പറിൽ ആംബുലൻസ് സൗകര്യം ലഭിക്കും.