അപകടം: പരിക്കേറ്റ ഓട്ടോ ഡ്രൈവര്‍ മരിച്ചു
1516086
Thursday, February 20, 2025 11:08 PM IST
വരന്തരപ്പിള്ളി: ഓട്ടോ മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവര്‍ മരിച്ചു. വരാക്കര പള്ളിക്കുന്ന് സ്വദേശി കുന്നന് വീട്ടില്‍ ലോനപ്പന്(66) ആണ് മരിച്ചത്.
എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഈ മാസം രണ്ടിന് ലോനപ്പന് ഓടിച്ചിരുന്ന ഓട്ടോ പള്ളിക്കുന്ന് ഇറക്കത്ത് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. വരന്തരപ്പിള്ളി പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
ഭാര്യ: ആലീസ്. മക്കള്‍: ഫാ. ലിജോ കുന്നന്(ചെന്നൈ), ലിന്‍സി, ലിന്സന്, മരുമക്കള്‍: ജോഷി, ഫെമില.