ദേവാലയങ്ങളിൽ തിരുനാൾ
1516515
Saturday, February 22, 2025 12:49 AM IST
വല്ലപ്പാടി ദേവമാത
കൊടകര: വല്ലപ്പാടി ദേവമാത ദേവാലയത്തിലെ വിശുദ്ധ സെബസ്റ്റ്യാനോസിന്റെ തിരുനാളാഘോ ഷങ്ങള്‍ക്കു തുടക്കമായി. തിരുനാളിന് തുടക്കംകുറിച്ച് കൊടകര സെന്റ് ജോസഫ്സ് ഫൊറോന വികാരി ഫാ. ജെയ്സന് കരിപ്പായി കൊടിയേറ്റം നിര്‍വഹിച്ചു.
വികാരി ഫാ. സജി വലിയവീട്ടില്‍, കൈക്കാരന്മാരായ ജോണ്സന് കാച്ചപ്പിള്ളി, പോളി കണ്ണൂക്കാടന്‍, ആന്റു ആരോത, തിരുനാള്‍ കമ്മിറ്റി കണ്‍വീനര്‍മാരായ ബിജു കളത്തിങ്കല്‍, റോയ് തോ ട്ട്യാന് എന്നിവര്‍ സന്നിഹിതരായി. തുടര്‍ന്ന് ദീപാലങ്കാരത്തിന്രെ സ്വിച്ച് ഓണ്‍ നടന്നു.
ഇന്നു രാവിലെ 6.30ന് ഫാ. സജി വലിയവീട്ടിലിന്റെ കാര്‍മികത്വത്തില്‍ ലദീഞ്ഞ്, നൊവേന, ദിവ്യബലി. തുടര്‍ന്ന് വീടുകളിലേക്ക് അമ്പെഴുന്നള്ളിപ്പ്, രാത്രി 11ന് യൂണിറ്റുകളില്‍ നിന്നുള്ള അമ്പുപ്രദക്ഷിണം പള്ളിയിലെത്തി സമാപിക്കും.
നാളെ രാവിലെ 10.30ന് ഫാ. ഷാജി തെക്കേക്കരയുടെ മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്ന തിരുനാള്‍ പാട്ടുകുര്‍ബാനയ്ക്ക് ഫാ. സെബാസ്റ്റ്യന്‍ പഞ്ഞിക്കാരൻ സന്ദേശം നൽകും. ഉച്ചകഴിഞ്ഞ് 4.30 ന് ഫാ.പോളി കണ്ണൂക്കാടന്റെ കാര്‍മിത്വത്തില്‍ ദിവ്യബലി തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണം. രാത്രി 7.30ന് പ്രദക്ഷിണം സമാപനം, 24ന് വൈകീട്ട് ആറിന് അങ്ങാടി അമ്പ് ആരംഭം, രാത്രി 10ന് അങ്ങാടി അമ്പ് പള്ളിയില്‍ സമാപനം.
തിരുമുടിക്കുന്ന്
ചെറുപുഷ്പം
കൊരട്ടി: തിരുമുടിക്കുന്ന് ചെറുപുഷ്പം പള്ളിയിൽ ഇടവക മധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്യയുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന് വികാരി ഫാ. സെബാസ്റ്റ്യൻ മാടശേരി കൊടിയേറ്റി. തുടര്‍ന്ന് നടന്ന ആഘോഷമായ പാട്ടുകുര്‍ബാന, നൊവേന, ലദീഞ്ഞ് എന്നിവയ്ക്ക് ഫാ. അലക്സ് മേക്കാൻതുരുത്ത് കാർമികനായി.
വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാള്‍ ആഘോഷിക്കുന്ന ഇന്നു രാവിലെ 6.30ന് വിശുദ്ധ കുർബാന, തിരുസ്വരൂപത്തില്‍ അമ്പും മുടിയും ചാര്‍ത്തല്‍, നിത്യസഹായ മാതാവിന്റെ നൊവേന. രാവിലെ ഏഴിന് നടക്കുന്ന വിരുദ്ധ കുർബാനയെ തുടര്‍ന്ന് പള്ളിയില്‍നിന്ന് വീടുകളിലേക്ക് അമ്പ് എഴുന്നള്ളിക്കല്‍. വൈകിട്ട് 5.15ന് ഫാ. പോൾസൺ പെരേപ്പാടന്റെ കാര്‍മികത്വത്തില്‍ തിരുനാള്‍ പാട്ടുകുര്‍ബാന. ഫാ. സനു പുതുശേേരി വചനസന്ദേശം നല്‍കും. തുടര്‍ന്ന് ഭക്തിനിര്‍ഭരമായ പ്രദക്ഷിണം.
വിശുദ്ധ കൊച്ചുത്രേസ്യയുടെ തിരുനാള്‍ ആഘോഷിക്കുന്ന നാളെ രാവിലെ 6.45നും 9.30നും വിശുദ്ധ കുര്‍ബാന. വൈകീട്ട് 5.30ന് ഫാ. ജോഷി കളപ്പറമ്പത്തിന്റെ നേതൃത്വത്തിൽ ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാന. ഫാ. എബിൻ കളപ്പുരക്കൽ വചനസന്ദേശം നൽകും. തുടര്‍ന്ന് ഭക്തിനിര്‍ഭരമായ പ്രദക്ഷിണം.
തിങ്കളാഴ്ച രാത്രി ഏഴിന് കാഞ്ഞിരപ്പള്ളി അമല തീയറ്റേഴ്സിന്റെ നാടകം "തച്ചൻ' ഉണ്ടായിരിക്കും.
കടുപ്പൂക്കര
സെന്റ് ജെയിംസ്
മാള: കടുപ്പൂക്കര സെന്റ്് ജെയിംസ് പള്ളിയിൽ തിരുനാളിന് ഫാ. പയസ് ചിറപ്പണത്ത് കൊടികയറ്റി. വികാരി ഫാ. ജോർജ് പാറേമേൻ സഹകാർമിനായിരുന്നു. ഇന്ന് ഉച്ചയ്ക്ക് മൂന്നിന്ന് വീടുകളിലേക്ക് അമ്പ് എഴുന്നുള്ളിപ്പ്. രാത്രി ഒമ്പതിന് അമ്പ് പ്രദക്ഷിണങ്ങൾ പള്ളിയിൽ സമാപിക്കും.
തിരുനാൾ ദിനമായ നാളെ രാവിലെ 9.30 ന് നടക്കുന്ന തിരുനാൾ ദിവ്യബലിക്ക് ഫാ. സിബു കള്ളാപറമ്പിൽ മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് പ്രദക്ഷിണം. രാത്രി 7 .30 ന് സംഗീത സന്ധ്യ.