വിമല കോളജിന് പുരസ്കാരം
1515823
Thursday, February 20, 2025 1:45 AM IST
തൃശൂർ: ടെക്സ്റ്റൈൽസ് വസ്ത്രമേഖലയിലെ സുസ്ഥിരതയ്ക്കുള്ള മികച്ച അക്കാദമിക് സ്ഥാപന, വിദ്യാഭ്യാസസംഭാവനയ്ക്കുള്ള 2024-2025 ലെ കോണ്‍ഫെഡറേഷൻ ഓഫ് ഇന്ത്യൻ ടെക്സ്റ്റൈൽ ഇൻഡസ്ട്രി സസ്റ്റൈനബിലിറ്റി റണ്ണർ അപ്പ് അവാർഡിനു തൃശൂർ വിമല കോളജ് അർഹമായി. ഡൽഹിയിൽ നടന്ന ഭാരത് ടെക്സ് എക്സ്പോയുടെ വേദിയിൽ പ്രിൻസിപ്പൽ സിസ്റ്റർ ഡോ. ബീന ജോസും ഹോം സയൻസ് വിഭാഗം മേധാവി ഡോ. തോമസ് റൂബി മറിയാമ്മയും അവാർഡ് ഏറ്റുവാങ്ങി.