ക്രൈസ്റ്റ് കോളജില്‍ യാത്രയയപ്പ് സമ്മേളനം ഇന്ന്
1515719
Wednesday, February 19, 2025 7:07 AM IST
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജില്‍നിന്നു വിരമിക്കുന്ന അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കുമുള്ള യാത്രയയപ്പുസമ്മേളനം ഇന്നു നടക്കും. രണ്ട് അധ്യാപകരും മൂന്ന് അനധ്യാപകരുമാണ് വിരമിക്കുന്നത്.
വൈസ് പ്രിന്‍സിപ്പലും ഇംഗ്ലീഷ് വിഭാഗം അധ്യാപികയുമായ അസോ. പ്രഫസർ പള്ളിക്കാട്ടില്‍ മേരി പത്രോസ്, ഫിസിക്കല്‍ എഡ്യുക്കേഷന്‍ വിഭാഗം മേധാവി ഡോ. സോണി ടി. ജോണ്‍, സീനിയര്‍ ക്ലര്‍ക്കുമാരായ കെ.ഡി. ആന്റണി, സി.ടി. ജോഷി, ലാബ് അറ്റന്‍ഡറായ എം.പി. ഷാബു എന്നിവരാണ് ഈ വര്‍ഷം പടിയിറങ്ങുന്നത്.
ഇന്നു രാവിലെ പത്തിനു കോളജ് ഓഡിറ്റോറിയത്തില്‍ മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പിലിന്റെ അധ്യക്ഷതയില്‍ ചേരുന്ന യാത്രയയപ്പുസമ്മേളനത്തില്‍ കാലിക്കട്ട് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ പ്രഫ. ഡോ. പി. രവീന്ദ്രന് മുഖ്യാതിഥിയായിരിക്കും. സീറോ മലബാര്‍ സഭ കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ അനുഗ്രഹപ്രഭാഷണം നടത്തും. സിഎംഐ തൃശൂര്‍ ദേവമാതാ പ്രൊവിന്‍ഷ്യല്‍ റവ.ഡോ. ജോസ് നന്തിക്കര ആശംസകളർപ്പിക്കും.