അഷ്ടമി ഊട്ടിന് ആയിരങ്ങളെത്തി
1516505
Saturday, February 22, 2025 12:49 AM IST
തിരുവില്വാമല: ശ്രീ വില്വാദ്രിനാഥ ക്ഷേത്രത്തിൽ നവമി വിളക്ക് ഇന്ന് ആഘോഷിക്കും.
പുലർച്ചെ അഞ്ചിന് ക്ഷേത്രത്തിനകത്തെ കൂത്തുമാടത്തിൽ നങ്ങ്യാർകൂത്ത്, എട്ടിന് അന്നദാന മണ്ഡപത്തിൽ ശ്രീവില്വാദ്രിനാഥ സംഗീതോത്സവം തുടങ്ങും. 8.30ന് ശീവേലി എഴുന്നള്ളിപ്പ്, വൈകിട്ട് അഞ്ചിന് തിരുവാതിരക്കളി,ആറിന് ഭജന, ഏഴിന് നൃത്തസന്ധ്യ, എട്ടുമുതൽ തായമ്പക, 11ന് മദ്ദളകേളി, ശീവേലി എഴുന്നള്ളിപ്പ് എന്നിവയുണ്ടാകും.
അഷ്ടമി വിളക്ക് ദിനമായ ഇന്നലെ ലക്ഷാർച്ചന സമാപിച്ചു. രാവിലെ ശീവേലി, തിരുവാതിരക്കളി, കളഭാഭിഷേകം, ഭക്തിഗാനമേള എന്നിവ ഉണ്ടായിരുന്നു. ഉച്ചയ്ക്ക് നടന്ന അഷ്ടമിഊട്ടിൽ പങ്കെടുക്കാൻ ആയിരങ്ങളെത്തി. 101 പറ അരിയുടെ അന്നദാനത്തിൽ രസകാളൻ, അച്ചാർ, ഓലൻ, കൂട്ടുകറി, ചതുശ്ശതം പായസം എന്നിവയായിരുന്നു വിഭവങ്ങൾ.
24നാണ് ഏകാദശി.